'മോദീ, ജോലി തരൂ', ഇ​െല്ലങ്കിൽ നിങ്ങളുടെ ജോലി ഞങ്ങൾ കളയും; ട്രെൻഡിങായി യുവാക്കളുടെ പ്രതിഷേധം

ട്വിറ്ററിൽ ട്രെൻഡിങായി 'മോദി റോസ്​ഗാർ ദോ' (മോദീ, ജോലി തരൂ) ഹാഷ്​ടാഗ്​. ഏകദേശം 13 ലക്ഷം ട്വീറ്റുകളാണ്​ ഇൗ ഹാഷ്​ടാഗിൽ വന്നിരിക്കുന്നത്​. ഇ​േതാടെ ട്വിറ്റർ ട്രെൻഡിങിൽ ഹാഷ്​ടാഗ്​ ഒന്നാമതെത്തി. തൊഴിൽരഹിതരായ യുവാക്കളാണ്​ ഹാഷ്​ടാഗിന്​ പിന്നിൽ. ഹാഷ്​ടാഗിന്​ പിന്തുണയുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽഗാന്ധിയും രംഗത്തെത്തി.

ഹാഷ്​ടാഗ്​ പങ്കുവച്ച അദ്ദേഹം 'കേൾക്കൂ ജനങ്ങളുടെ മൻ കി ബാത്'​ എന്നും കുറിച്ചിട്ടുണ്ട്​്​. 'ഓരോ കുടുംബവും മെച്ചപ്പെട്ട ജീവിതത്തെക്കുറിച്ച് സ്വപ്നം കാണുന്നു. ഒരു കുടുംബം കുട്ടികളുടെ വിദ്യാഭ്യാസത്തിന്​ അവരുടെ സമ്പാദ്യം മുഴുവൻ ചിലവഴിക്കുന്നത്​ നല്ല നാളെയുടെ പ്രതീക്ഷയിലാണ്​. പക്ഷേ ആ സ്വപ്നങ്ങളെല്ലാം ഇപ്പോൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു' ഒരാൾ ട്വിറ്റിൽ കുറിച്ചു. ആയിരക്കണക്കിന്​ പരിഹാസ ട്രോളുകളും ഇതുസംബന്ധിച്ച്​ പുറത്തുവന്നിട്ടുണ്ട്​.

'മോദി സർക്കാർ നമ്മുടെ രാഷ്ട്രത്തിന്‍റെ സാമ്പത്തിക വളർച്ചയെ നശിപ്പിച്ചു. ദശലക്ഷക്കണക്കിന് യുവാക്കൾ തൊഴിലില്ലാത്തവരാണ്. സർക്കാർ തണ്ട്​ കോടി ജോലികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എവിടെയാണ് ജോലി'-പങ്കജ്​ കുമാർ ചോദിക്കുന്നു. 'മടുത്തിരിക്കുന്നു.

മാൻ കി ബാത്ത് എന്ന്​ വിളിക്കുന്ന പ്രഭാഷണത്തിലൂടെയല്ല, ഇനി നിങ്ങൾ വിദ്യാർഥികളെ മുഖാമുഖം കാണേണ്ടിവരും. ഇനി നിങ്ങൾ 'സ്റ്റുഡന്റ്സ് മാൻ കി ബാത്ത്' നടത്തൂ'- ഖുശ്​ബു മൗര്യ എന്ന വിദ്യാർഥിനി കുറിച്ചു. 'ഞങ്ങൾക്ക്​ ജോലി നൽകിയി​ല്ലെങ്കിൽ നിങ്ങൾ ജോലി ഉപേക്ഷിച്ച്​ പോകൂ എന്നും' നിരവധിപേർ 'മോദി റോസ്​ഗാർ ദോ' ഹാഷ്​ടാഗിൽ കുറിച്ചിട്ടുണ്ട്​. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.