ഇന്ത്യയിലെ മതസൗഹാർദം അഭിമാനകരം –മോദി

ന്യൂഡൽഹി: എല്ലാ മതവിശ്വാസികൾക്കും ഇന്ത്യയിൽ സൗഹാർദത്തോടെ ജീവിക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മാസാന്ത റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാതിലാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​.

റമദാൻ വ്രതമനുഷ്ഠിക്കുന്ന ലോകമെങ്ങുമുള്ള വിശ്വാസികൾക്ക്​ മോദി ആശംസയർപ്പിക്കുകയും ചെയ്​തു. സംഘപരിവാർ​ നേതാവ്​ സവർക്കറി​​​െൻറ ജന്മദിനത്തെ പരാമർശിച്ച മോദി സ്വാതന്ത്യസമരത്തിൽ അദ്ദേഹം വഹിച്ച പങ്ക് സ്മരണീയമാണെന്നും അഭിപ്രായപ്പെട്ടു.

ഭാവി തലമുറക്കായി നാം പ്രകൃതിയോട്​ കരുതൽ കാണിക്കണം. ഈ മൺസൂണിൽ രാജ്യമാകെ വൃക്ഷത്തൈകൾ നടണം. ജൂൺ 21ന് മൂന്നാമത് രാജ്യാന്തര യോഗാദിനം ആഘോഷിക്കുകയാണ്. അന്ന്​ യോഗ പരിശീലിക്കണം. കേന്ദ്ര സർക്കാർ മൂന്ന്​ വർഷം തികക്കുകയാണ്​.

സർക്കാരിനെ ജനം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു. ക്രിയാത്മക വിമർശനമാണ്​ നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയെന്നും മോദി പറഞ്ഞു.

News Summary - modi-ki-baat-pti-crop-1.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.