മോദിജിക്ക് പബ്ജി നിരോധിക്കണമെന്നുണ്ട്, പക്ഷെ....

ന്യൂഡൽഹി: ഓൺലൈൻ ഗെയിമായ പബ്ജി നിരോധനം സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നതിനിടെ  കേന്ദ്രസർക്കാരിനെതിരെ പരിഹാസവുമായി കോൺഗ്രസ്. പബ്ജി നിരോധിച്ചാൽ യുവാക്കൾ തൊഴിലില്ലായ്മ തിരിച്ചറിയുമെന്ന ഭയം കൊണ്ടാണ്  മോദി സർക്കാർ ഈ ഓൺലൈൻ ​ഗെയിം നിരോധിക്കാത്തതെന്നാണ് കോൺ​ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‍വിയുടെ ട്വീറ്റ്. ടിക്ടോക്ക് അടക്കമുള്ള  47 ചൈനീസ് ആപ്പുകളുടെ ക്ലോൺ പതിപ്പ്  തിങ്കളാഴ്ച സർക്കാർ നിരോധിച്ചിരുന്നു.

'മോദിജിക്ക് ശരിക്കും പബ്ജി നിരോധിക്കണമെന്നുണ്ട്. പക്ഷേ ആ ഫാന്‍റസിയുടേതായ ലോകം നഷ്ടപ്പെട്ടാൽ യുവാക്കൾ യഥാർഥ ലോകത്തിലെത്തും. തൊഴിൽ എവിടെ എന്ന് ചോദിക്കും. അത് പ്രശ്നമാണ്- എന്നാണ് അഭിഷേക് മനു സിങ്‍വിയുടെ ട്വീറ്റ്.

പബ്ജി വികസിപ്പിച്ചത് ദക്ഷിണ കൊറിയൻ കമ്പനിയാണെങ്കിലും ചൈനീസ് കമ്പനിയായ ടെൻസെന്റാണ് കൂടുതൽ നിക്ഷേപമുള്ളത്. അതുകൊണ്ടാണ് പബ്ജിയും നിരോധിക്കാനുള്ള ആപ്പുകളുടെ പട്ടികയിൽ ഇടം പിടിച്ചത്.ഇന്ത്യ - ചൈന സംഘർഷത്തിനിടെയാണ് ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചത്. നിരോധിത ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകളും കഴിഞ്ഞ ദിവസം നിരോധിച്ചു. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വീഡിയോ ​ഗെയിമായ പബ്ജിയും ലുഡോ വേൾഡും ഉൾപ്പെടെ 275ൽ അധികം ചൈനീസ് ആപ്പുകൾ സർക്കാരിന്‍റെ നിരീക്ഷണത്തിലാണ്. 

 

News Summary - Modi govt wanted to ban PUBG, but ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.