മോ​ദി​ക്ക് സ്വ​ന്തം മു​ഖം ജ​ന​ത്തെ കാ​ണി​ക്കാ​നാ​വി​ല്ലെന്ന് രാ​ഹു​ൽ ഗാ​ന്ധി​; ‘വി​പ്ല​വ​ത്തി​ന്‍റെ മ​ണ്ണി​ൽ ​വോ​ട്ടു​കൊ​ള്ള ന​ട​​ക്കി​ല്ല’

പ​ട്ന​: വോ​ട്ടു​കൊ​ള്ള​യി​ൽ മ​ഹാ​ദേ​വ​പു​ര​യി​ൽ ക​ണ്ട ആ​റ്റം ബോം​ബി​നെ​ക്കാ​ൾ വ​ലി​യ ഹൈ​ഡ്ര​ജ​ൻ ബോം​ബാ​ണ് വ​രാ​നി​രി​ക്കു​ന്ന​തെ​ന്നും ബി.​ജെ.​പി​ക്കാ​ർ ത​യാ​റാ​യി​രു​ന്നോ​ളൂ എ​ന്നു​മു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മു​ന്ന​റി​യി​പ്പോ​ടെ 1300 കി​ലോ​മീ​റ്റ​ർ താ​ണ്ടി​യ ബി​ഹാ​റി​ലെ വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര​ക്ക് ത​ല​സ്ഥാ​ന​മാ​യ പ​ട്ന​യി​ൽ ഉ​ജ്ജ്വ​ല പ​രി​സ​മാ​പ്തി.

ബി.​ജെ.​പി​യു​ടെ വോ​ട്ട് കൊ​ള്ള​യു​ടെ സ​ത്യം രാ​ജ്യ​ത്തി​നൊ​ന്നാ​കെ മ​ന​സ്സി​ലാ​കു​ന്ന ഈ ​ഹൈ​ഡ്ര​ജ​ൻ ബോം​ബോ​ടു​കൂ​ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സ്വ​ന്തം മു​ഖം ജ​ന​ത്തെ കാ​ണി​ക്കാ​നാ​കി​ല്ലെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

കൊ​ടും ചൂ​ടി​ൽ ആ​ർ​ത്ത​ല​ച്ചു വ​ന്നെ​ത്തി​യ പ​തി​നാ​യി​ര​ങ്ങ​ൾ രാ​ഹു​ലി​ന്റെ മു​ന്ന​റി​യി​പ്പ് നി​ല​ക്കാ​ത്ത ക​ര​ഘോ​ഷ​ങ്ങ​ളോ​ടെ​യാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്. വി​പ്ല​വ​ത്തി​ന്റെ മ​ണ്ണി​ൽ​നി​ന്ന് വോ​ട്ടു​കൊ​ള്ള ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് രാ​ജ്യ​ത്തി​നൊ​ന്നാ​കെ ശ​ക്ത​മാ​യ സ​ന്ദേ​ശം ന​ൽ​കി​യ ബി​ഹാ​റി​ലെ ജ​ന​ങ്ങ​ളെ​യും സ്ത്രീ​ക​ളെ​യും യു​വാ​ക്ക​ളെ​യും താ​ൻ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

യാ​ത്ര​ക്ക് സം​ര​ക്ഷ​ണം ന​ൽ​കി വ​ഴി​യൊ​രു​ക്കു​ന്ന​തി​ന് പ​ക​രം പ്ര​തി​ബ​ന്ധ​ങ്ങ​ൾ തീ​ർ​ത്തും തി​ക്കും തി​ര​ക്കും ഉ​ണ്ടാ​ക്കി​യും യാ​ത്ര​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് സ​മാ​ധാ​ന​പാ​ല​ന ചു​മ​ത​ല​യു​ള്ള ബിഹാ​റി​ലെ പൊലീ​സ് ചെ​യ്ത​തെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ന്‍ ഖാർ​ഗെ കു​റ്റ​പ്പെ​ടു​ത്തി. ഇ​ൻഡ്യ സ​ഖ്യ​ത്തി​ന്റെ സ​ർ​ക്കാ​ർ ബിഹാ​റി​ൽ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മ്പോ​ൾ ഈ ​പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​റു​തെ വി​ടി​ല്ലെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

ഉച്ചവെയിലിൽ കത്തി നിൽക്കുന്ന സൂര്യന്റെ കൊടുംചൂടിനെ തോൽപ്പിക്കുംവിധം ജനങ്ങളുടെ ആവേശ ചൂടിലായിരുന്നു രാഹുൽ ഗാന്ധി വോട്ടർ അധികാർ യാത്രക്ക് സമാപനം കുറിച്ചത്. എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസിന്റെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് യാത്ര പൊളിക്കാൻ നടത്തിയ നീക്കങ്ങളെല്ലാം മറികടന്നാണ് രാഹുൽ ഗാന്ധി ചരിത്ര യാത്ര വൻ വിജയമാക്കിയത്.

യാത്ര അലങ്കോലമാക്കുന്ന തരത്തിൽ സമാപന ദിവസം പൊലീസ് നടത്തിയ ഇടപെടലുകൾ കണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രകോപിതനായി. പൊലീസ് യാത്രയോട് കാണിച്ച ശത്രുതാപരമായ സമീപനത്തെ സമാപന വേദിയിൽ കോൺഗ്രസ് അധ്യക്ഷൻ അതിനിശിതമായി വിമർശിക്കുകയും ചെയ്തു.

11 മണിയോടു കൂടി രാഹുൽ ഗാന്ധി സ്തൂപത്തിൽ എത്തുമ്പോൾ സകല നിയന്ത്രണങ്ങളും വിട്ട് ആയിരക്കണക്കിനാളുകൾ രാഹുലിനെ ഒരു നോക്കു കാണാനായി അവിടെ തടിച്ചുകൂടി. പുഷ്പാർച്ചന കഴിഞ്ഞ് രാഹുലിനും ഖാർഗേക്കും ഇൻഡ്യ മുന്നണി നേതാക്കൾക്കും മുന്നോട്ട് നീങ്ങാനായില്ല.

ബിഹാർ പൊലീസ് യാത്ര അലങ്കോലമാക്കാൻ ശ്രമിക്കുകയാണെന്ന ഇൻഡ്യ സഖ്യത്തിന്റെ ഗുരുതരമായ ആരോപണത്തെ ശരിവെക്കുന്ന തരത്തിൽ ആയിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിൽപ്പ്. ലോക്സഭയുടെയും രാജ്യസഭയുടെയും പ്രതിപക്ഷ നേതാക്കളെയും ബീഹാറിലെ പ്രതിപക്ഷ നേതാവിനെയും ഝാർഖണ്ഡ് മുഖ്യമന്ത്രിയെയും സുരക്ഷാ കവചം ഒരുക്കി കൊണ്ടുപോകാൻ പൊലീസ് തയ്യാറായില്ല. ഒടുവിൽ സ്വകാര്യ സുരക്ഷാ ജീവനക്കാർ സുരക്ഷാ വലയം തീർത്താണ് രാഹുലിനെയും ഖാർഗെയെയും പുറത്തെത്തിച്ചത്.

തുടർന്ന് വാഹനത്തിൽ കയറ്റി നേതാക്കളെ റാലിക്കായി റോഡിലെത്തിച്ചിട്ടും ഇവർക്ക് വഴിയൊരുക്കാൻ പൊലീസ് തയാറായില്ല. ഇതുമൂലം ഒരു മണിക്കൂറോളം യാത്ര തടസ്സപ്പെട്ടു. ഇത്തരം പ്രയാസങ്ങൾ തരണം ചെയ്ത് നീങ്ങിയ യാത്ര ലക്ഷ്യസ്ഥാനത്ത് എത്തുന്നതും പൊലീസ് വിലക്കി. തുടർന്നാണ് അംബേദ്കർ പാർക്കിൽ അവസാനിപ്പിക്കേണ്ട റാലി ഡാക് ബംഗ്ലാവ് ക്രോസിങ്ങിൽ നിർത്തിയത്.

Tags:    
News Summary - Modi cannot show his face to the people - Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.