തൽക്കാൽ ഉൾപ്പെടെയുള്ള ടിക്കറ്റിന്​ ഇനി, മൊബൈൽ ആപ്പും

തൽക്കാൽ ഉൾപ്പെടെയുള്ള ട്രെയിൻ ടിക്കറ്റ്​ ബുക്കിങ്​ ആയാസരഹിതമാക്കാൻ പ്രത്യേക ആപ്പുമായി റെയിൽവെ രംഗത്ത്​. കൺഫേം ടിക്കറ്റ്​ മൊബൈൽ ആപ്പ്​ എന്ന​ുപേരിട്ടിരിക്കുന്ന ആപ്പ്​ വഴി തൽക്കാൽ ഉൾ​പ്പെടെയുള്ള ടിക്കറ്റുകൾ ബുക്ക്​ ചെയ്യാനാണ്​ സൗകര്യം ഒരുക്കിയിരിക്കുന്നത്​. നിശ്​ചിത റൂട്ടൂകളിലൂടെ സർവീസ്​ നടത്തുന്ന എല്ലാട്രെയിനുകളിലെയും തൽക്കാൽ ക്വാട്ടയിൽ ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങൾ ഈ ആപ്പിലൂടെ ലഭിക്കും. സീറ്റ്​ ലഭ്യത, ട്രെയിൻ സമയം എന്നിവ അറിയാനും ടിക്കറ്റ്​ റദ്ധാക്കാനും ഇ-ടിക്കറ്റിനുള്ള ടി.ഡി.ആർ. ഫയൽ ചെയ്യാനും ആപ്പിലൂടെ കഴിയും. കൂടുതൽ വിവരങ്ങൾ അറിയാൻ ട്രെയിനുകളുടെ പേരോ, നമ്പറോ നൽകേണ്ടതില്ലെന്നാണ്​ പ്രധാന പ്രത്യേകത. ഗൂഗിൾ ​​േപ്ലസ്​റ്റോറിൽ നിന്നും ആപ്പ്​ ഡൗൺലോഡ്​ ചെയ്യാം. ആപ്പ്​ ഡൗൺലോഡ്​ ലിങ്ക്​ ചുവടെ: https://play.google.com/store/apps/details?id=com.confirmtkt.lite

Tags:    
News Summary - Mobile app for train tickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.