ന്യൂഡൽഹി: ആഭ്യന്തരയാത്രക്ക് വിമാനത്താവളങ്ങളിൽ പ്രവേശിക്കാൻ മൊബൈൽ ആധാറും ബാങ്ക് പാസ്ബുക്കും ഉൾപ്പെടെ 10 രേഖകൾ ഉപയോഗിക്കാൻ അനുമതി. ബ്യൂറോ ഒാഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് ഉത്തരവിറക്കിയത്.
പാസ്പോർട്ട്, തെരഞ്ഞെടുപ്പ് കമീഷെൻറ തിരിച്ചറിയൽ കാർഡ്, ആധാർ/മൊബൈൽ ആധാർ, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, കേന്ദ്ര-സംസ്ഥാന-പൊതുമേഖല-തദ്ദേശ സ്വയംഭരണ-സ്വകാര്യസ്ഥാപനങ്ങളുടെ ഫോേട്ടാ പതിച്ച തിരിച്ചറിയൽ കാർഡ്, വിദ്യാർഥികളുടെ തിരിച്ചറിയൽ കാർഡ്, ദേശസാത്കൃത ബാങ്കുകളുടെ ഫോേട്ടാ പതിച്ച പാസ്ബുക്ക്, പെൻഷൻ കാർഡ്/ഫോേട്ടാ പതിച്ച പെൻഷൻ രേഖ, ഭിന്നശേഷിക്കാരുടെ തിരിച്ചറിയൽ കാർഡ്/മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും കാണിച്ചാൽ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിക്കാം.
രക്ഷിതാക്കൾക്കൊപ്പമുള്ള കുട്ടികൾക്ക് തിരിച്ചറിയൽരേഖ ആവശ്യമില്ല. ഇവ ഹാജരാക്കാൻ സാധിക്കാത്തവർ കേന്ദ്ര, സംസ്ഥാന സർക്കാർ സർവിസിലുള്ള ഗ്രൂപ് എ ഗസറ്റഡ് ഒാഫിസറുടെ സാക്ഷ്യപത്രം ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.