കെ.ടി. രാമറാവു

‘രാഹുൽ കപടഭക്തൻ, എം.എൽ.എ കൊള്ളയേക്കാൾ വലുതല്ല വോട്ട് കൊള്ള’; രൂക്ഷ വിമർശനവുമായി കെ.ടി. രാമറാവു

ഹൈദരാബാദ്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ഭാരതീയ രാഷ്ട്ര സമിതി (ബി.ആർ.എസ്) വർക്കിങ് പ്രസിഡന്‍റ് കെ.ടി. രാമറാവു (കെ.ടി.ആർ). രാഹുൽ കപടഭക്തനാണെന്ന് രാമറാവു പറഞ്ഞു. ബി.ആർ.എസിന്‍റെ 10 എം.എൽ.എമാരെയാണ് മോഷ്ടിച്ചത്. എം.എൽ.എമാരുടെ അംഗത്വം റദ്ദാക്കാനുള്ള നടപടികൾ നിയമസഭ സ്പീക്കർ സ്വീകരിക്കണമെന്നും കെ.ടി.ആർ ആവശ്യപ്പെട്ടു.

'രാഹുൽ വോട്ട് കൊള്ളയെ കുറിച്ച് പറയുന്നു. എം.എൽ.എ കൊള്ളയേക്കാൾ വലുതല്ല വോട്ട് കൊള്ളയെന്ന് അദ്ദേഹത്തെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഞങ്ങളുടെ 10 എം.എൽ.എമാരെ മോഷ്ടിച്ചു. 10 പേർ പാർട്ടിയിൽ ചേരുമെന്നാണ് കോൺഗ്രസ് പി.സി.സി അധ്യക്ഷൻ പറഞ്ഞത്. പ്രീംകോടതിയിൽ നിന്ന് എത്ര കാലം നിങ്ങൾക്ക് രക്ഷപ്പെടാൻ കഴിയും? എത്ര കാലം നിങ്ങൾക്ക് നടപടികളിൽ നിന്ന് രക്ഷപ്പെടാൻ കഴിയും?

കപടത നിർത്തി ഭരണഘടനയെ കുറിച്ചും കൂറുമാറ്റത്തെ കുറിച്ചും സംസാരിക്കാനാണ് രാഹുൽ ഗാന്ധിയോട് ഞങ്ങൾ പറയുള്ളത്. പക്ഷേ, നിങ്ങളുടെ പ്രവൃത്തികൾ മറ്റൊന്നാണ്... സ്പീക്കർ ഉടൻ തന്നെ അവർക്കെതിരെ നടപടിയെടുക്കുകയും അയോഗ്യരാക്കുകയും വേണം'.-കെ.ടി.ആർ ചൂണ്ടിക്കാട്ടി.

തെലങ്കാനയിൽ ഭരണത്തിലുള്ള കോൺഗ്രസ് സർക്കാറിനെയും കെ.ടി.ആർ രൂക്ഷമായി വിമർശിച്ചു. 2023ൽ അധികാരത്തിലേറിയപ്പോൾ നിരവധി വാഗ്ദാനങ്ങളാണ് കോൺഗ്രസ് സർക്കാർ നൽകിയത്. വിദ്യാർഥികൾക്ക് നൽകിയ വാഗ്ദാനങ്ങൾ സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടില്ല. സ്കോളർഷിപ്പുകൾ, ഫീസ് റീഇംപേഴ്സ്മെന്‍റ് ഇനത്തിൽ 8000 കോടിയിലധികം നൽകാത്തതിനാൽ 13 ലക്ഷം കോളജ് വിദ്യാർഥികൾ ബുദ്ധിമുട്ടിലാണ്.

വിദ്യാർഥികളുടെ കുടുംബാംഗങ്ങൾ കോളജ് മാനേജ്മെന്‍റുകളിൽ നിന്നുള്ള അപമാനം സഹിക്കുകയാണ്. വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടണം. അടിയന്തര സാമ്പത്തിക സഹായമായി 2000 കോടി രൂപയെങ്കിലും സർക്കാർ അനുവദിക്കണമെന്നും കെ.ടി.ആർ ആവശ്യപ്പെട്ടു.

Tags:    
News Summary - "MLA theft bigger crime than vote theft, you stole our ten MLAs": KTR slams Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.