എം.കെ. സ്റ്റാലിൻ സ്കൂൾ കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കുന്ന വിഡിയോ വൈറലാവുന്നു

ചെന്നൈ: ഡി.എം.കെ സർക്കാർ തമിഴ്നാട്ടിൽ സർക്കാർ വിദ്യാലയങ്ങളി​ലേക്ക് പ്രഖ്യാപിച്ച ‘മുഖ്യമന്ത്രി പ്രഭാത ഭക്ഷണപരിപാടി’യുടെ ഉദ്ഘാടനശേഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പ്രഭാത ഭക്ഷണം കുട്ടികളോടൊത്ത് കഴിച്ചിരുന്നു.

മകനും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും ചടങ്ങിൽ സന്നിഹിതനായിരുന്നു.പ്രഭാത ഭക്ഷണപരിപാടിയുടെ അഞ്ചാംഘട്ടമായിരുന്നു ഉദ്ഘാടനം ചെയ്തത് ഇതുവഴി 2.429 സ്കൂളുകളിലെ മൂന്നുലക്ഷത്തിലധികം വിദ്യാർഥികൾക്ക് പദ്ധതി വഴി ഗുണം ലഭിക്കും. അഞ്ചാം ഘട്ട പദ്ധതികൂടിയാവുമ്പോൾ തമിഴ്നാട്ടിലാ​കെ ഇരുപതര ലക്ഷം വിദ്യാർഥികൾ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഭക്ഷണം പാകംചെയ്ത് സ്കൂളുകളിൽ വാനിൽ എത്തിക്കുകയാണ് ചെയ്യുന്നത്.

പൊങ്കൽ, ഉപ്പുമാവ്, സാമ്പാർ, പരിപ്പുകറി എന്നീ വിഭവങ്ങളാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൃത്തിയുള്ള കേ​ന്ദ്രീകൃത അടുക്കളകളിലാണ് ഭക്ഷണം തയാറാക്കുന്നതെന്ന് സർക്കാറിന്റെ വക്താവ് അമുദൻ അറിയിച്ചു. 2022 മേയ് ആറിനാണ് ഒന്ന് മുതൽ അഞ്ചുവരെ ക്ലാസിലെ വിദ്യാർഥികൾക്കായി പദ്ധതി പ്രഖ്യാപിച്ചത്. സെപ്റ്റംബറിൽ തന്നെ മധുരയിൽ പദ്ധതി ആരംഭിക്കുകയായിരുന്നു.

Tags:    
News Summary - MK Stalin's video of eating with school children goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.