Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് കമീഷനെ മാറ്റണമെന്നാവശ്യപ്പെട്ട് മോദിക്ക് മിസോറം മുഖ്യെൻറ കത്ത്
െഎസോൾ: വിശ്വാസം നഷ്ടപ്പെെട്ടന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ എസ്.ബി. ശശാങ്കിനെ മാറ്റണമെന്നാവശ്യപ്പെട്ട് മിസോറം മുഖ്യമന്ത്രി ലാൽ തൻഹാവ്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ശശാങ്കിനെ നീക്കുക എന്നതു മാത്രമാണ് നവംബർ 28നുള്ള തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള ഏകപോംവഴിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ കമീഷനും ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ലാൽനുമാവിയയും ഇടപെടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെന്നും മിസോ ജനങ്ങൾക്ക് കമീഷനിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം മോദിെയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.