ന്യൂഡൽഹി: കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370ാം വകുപ്പ് റദ്ദാക്കിയ സംഭവത്തിൽ ബി.ജെ. പിക്കെതിരെ ആഞ്ഞടിച്ച് കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവു. ബി.ജെ.പി തീ കൊണ്ടാണ് കളിക്കുന്നതെന്ന ും ഇൗ ആപത്ത് ഗുരുതരമായ പ്രത്യാഘാതം വിളിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിൻെറ പ്രത്യേക അധികാരം എടുത്തു കളഞ്ഞ നീക്കം രാജ്യത്തിൻെറ ഐക്യത്തിനും ഭാവിക്കും ദോഷകരമാണ്. ഇത് ജമ്മുകശ്മീരിൽ മാത്രമല്ല, രാജ്യത്താകമാനം വലിയ ആഘാതം സൃഷ്ടിക്കുമെന്നും റാവു ഓർമ്മിപ്പിച്ചു.
ജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്താൽ ഗുരുതര പ്രത്യാഘാതമുണ്ടാവും. രാജ്യം അഭിമുഖീകരിക്കുന്ന യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇൗ നീക്കമെന്നും ദിനേശ് ഗുണ്ടു റാവു ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.