യു.പിയിൽ 13കാരന്​ നേരെ ലൈംഗികാതിക്രമം; പ്രതികളും പ്രായപൂർത്തിയാകാത്തവർ

ലഖ്​നോ: ഉത്തർപ്രദേശിലെ അലിഗഡിൽ 13കാരനെ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ചേർന്ന്​ ലൈംഗികാതിക്രമത്തിന്​ വിധേയമാക്കി. അക്രമം പുറത്തുപറയാതിരിക്കാൻ പ്രതികൾ 20 രൂപ കുട്ടിക്ക്​ നൽകിയതായും പരാതി.

വ്യാഴാഴ്ചയാണ്​ സംഭവം. കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിനായി പിതാവ്​ 13കാരനെ മാർക്കറ്റി​േലക്ക്​ അയച്ചിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടുപേർ കുട്ടിയെ പിന്തുടരുകയും മാർക്കറ്റിൽവെച്ച്​ പരിചയം പുതുക്കുകയും ചെയ്​തു. തുടർന്ന്​ 13കാരനെ തൊട്ടടുത്ത കാട്ടിലേക്ക്​ കൂട്ടികൊണ്ടുപോയി ലൈംഗികാതിക്രമത്തിന്​ വിധേയമാക്കുകയായിരുന്നു. സംഭവം പുറത്തുപറയാതിരിക്കാൻ കുട്ടിയെ ഭീഷണിപ്പെടുത്തുകയും 20 രൂപ നൽകുകയും ചെയ്​തു.

വീട്ടിൽ തിരിച്ചെത്തിയ കുട്ടി അസ്വസ്​ഥത പ്രകടിപ്പിച്ചതോടെ മാതാപിതാക്കൾ സംഭവം അറിയുകയായിരുന്നു. തുടർന്ന്​ പൊലീസി​ൽ പരാതി നൽകി. കുട്ടിയെ ഉപദ്രവിച്ചതിന്​ രണ്ട​​ുപേ​ർക്കെതിരെ കേസ്​ രജിസ്റ്റർ ചെയ്​തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ്​ അറിയിച്ചു.

കുടുംബവുമായി അടുത്ത പരിചയമുള്ളവരാണ്​ പ്രതികളെന്ന്​ കുട്ടിയുടെ മാതാപിതാക്കൾ ​െപാലീസിനോട്​ പറഞ്ഞു. 

Tags:    
News Summary - Minors sexually assault 13-year-old boy in UPs Aligarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.