Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; യു.പിയിൽ ബി.ജെ.പി ന്യൂനപക്ഷ മോർച്ച നേതാവിനെതിരെ കേസ്
ലഖ്നോ: പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും പിതാവിനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ബി.ജെ.പി ന്യൂനപക്ഷ മോർച്ച നേതാവിനെതിരെ കേസ്. സാദത് കൊട്വാലി പൊലീസാണ് ന്യൂനപക്ഷ മോർച്ച ജില്ലാ അധ്യക്ഷനായ മസൂം റസ റാഹിക്കെതിരെ കേസെടുത്തിരിക്കുന്നത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ആഗസ്റ്റ് 28നായിരുന്നു കേസിനാസ്പദമായ സംഭവം. റാഹ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഇത് കണ്ട് ചോദിക്കാനെത്തിയ പിതാവിനെ മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പിതാവ് ചികിത്സയിലിരിക്കെ മരണപ്പെട്ടു.
അമ്മ മരണപ്പെട്ട ശേഷം പെൺകുട്ടിയും പിതാവും മൂന്ന് സഹോദരിമാരും സഹോദരനും റാഹയുടെ വീട്ടിൽ വാടകക്ക് താമസിച്ചുവരികയായിരുന്നു. സംഭവത്തിൽ ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.