കൃഷ് അൻസാരി സൺറൂഫിൽ നിൽക്കുന്ന വിഡിയോ ചിത്രം
ജാർഖണ്ഡ്: ജാർഖണ്ഡ് ആരോഗ്യമന്ത്രി ഇർഫാൻ അൻസാരിയുടെ മകൻ കൃഷ് അൻസാരിക്ക് മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ ലംഘിച്ചതിന് റാഞ്ചി ജില്ല ഭരണകൂടം ശനിയാഴ്ച 3,650 രൂപ പിഴ ചുമത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
കൃഷ് അൻസാരി ഓടുന്ന എസ്.യു.വിയുടെ സൺറൂഫിൽ നിൽക്കുന്നതായി ആരോപിക്കപ്പെടുന്ന വിഡിയോയെ കുറിച്ച് അന്വേഷിക്കാൻ റാഞ്ചി ഡെപ്യൂട്ടി കമീഷണർ മഞ്ജുനാഥ് ഭജൻത്രി ജില്ല ഗതാഗത ഓഫിസർക്ക് (ഡി.ടി.ഒ) നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
നിരവധി ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതായി തോന്നുന്നതിനാൽ വിഡിയോയെ കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി കമീഷണർ ഡിടിഒക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിൽ കൃഷ് അൻസാരി ഓടുന്ന എസ്.യു.വിയുടെ സൺറൂഫിൽ നിൽക്കുന്നതും നിരവധി കാറുകൾ പിന്തുടരുമ്പോൾ കൈവീശുന്നതും കാണാം.
വിഡിയോ പരിശോധിച്ച ശേഷം മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ ലംഘിച്ചതിന് 3,650 രൂപ പിഴ ചുമത്തിയതായി റാഞ്ചിയിലെ ട്രാഫിക് പൊലീസ് സൂപ്രണ്ട് രാകേഷ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ മകൻ ശനിയാഴ്ച വൈകുന്നേരം ഓഫിസിലെത്തി പിഴ അടച്ചതായി ജില്ല ഗതാഗത ഓഫിസ് (ഡി.ടി.ഒ) ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.