Posted On
date_range Updated On
date_range പ്രധാനമന്ത്രിയുടെ സേമ്മളനത്തിന് പോകുംവഴി അകമ്പടി കാറുകൾ കൂട്ടിയിടിച്ച് പൊലീസുകാർക്ക് പരിക്ക്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേമ്മളനത്തിൽ പെങ്കടുക്കാൻ പോകുകയായിരുന്ന മന്ത്രി എസ്.പി. വേലുമണിയുടെയും സ്പീക്കർ ധനപാലിെൻറയും അകമ്പടി കാറുകൾ കൂട്ടിയിടിച്ച് രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.
തിരുപ്പൂർ-ധാരാപുരം റോഡിൽ കാതപുള്ളപട്ടി കുപ്പണ്ണ കോവിലിന് സമീപമാണ് അപകടം. ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. പരിക്കേറ്റവരെ ധാരാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് ധാരാപുരത്ത് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പെങ്കടുക്കാൻ പോകുകയായിരുന്നു മന്ത്രിയും സ്പീക്കറും. അണ്ണാ ഡി.എം.കെ സ്ഥാനാർഥികളായ ഇരുവരും പരിക്കില്ലാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.