ന്യൂഡൽഹി: ഉത്തരേന്ത്യൻ വിഭവമായ കിച്ച്ഡി ദേശീയ ഭക്ഷണമായി പ്രഖ്യാപിക്കുെമന്ന വാർത്തകൾ കേന്ദ്ര ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ഹർസിമൃത് കൗർ ബാദൽ നിഷേധിച്ചു. സർക്കാർ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
റെക്കോർഡ് ലക്ഷ്യംവെച്ച് പ്രശസ്ത ഷെഫ് സഞ്ജീവ് കപൂർ 800 കിലോ കിച്ച്ഡി നിർമിക്കുന്നുണ്ട്. നവംബർ മൂന്നിന് തുടങ്ങുന്ന ലോക ഭക്ഷ്യമേള കോൺഫെഡറേഷൻ ഒാഫ് ഇന്ത്യൻ ഇൻഡസ്ട്രിയും കേന്ദ്ര ഭക്ഷ്യ വകുപ്പും ചേർന്നാണ് സംഘടിപ്പിക്കുന്നത്. ആഗോളതലത്തിൽ ഇന്ത്യൻ ഭക്ഷണം പ്രചരിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് റെക്കോർഡ് പ്രകടനത്തിന് മുതിരുന്നത്. ഇൗ റിപ്പോർട്ട് പ്രചരിച്ചതോടെയാണ് കിച്ച്ഡി ദേശീയ ഭക്ഷണമായി പ്രഖ്യാപിക്കുമെന്ന വാർത്തകളും പരക്കാൻ തുടങ്ങിയത്.
ധാന്യങ്ങളും പയർവർഗങ്ങളും മസാല ചേർത്ത് നിർമിക്കുന്ന ഭക്ഷണപദാർഥമാണ് കിച്ച്ഡി. ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ഭക്ഷണമായതിനാലാണ് ലോക ഭക്ഷ്യമേളയിൽ ബ്രാൻഡ് ഇന്ത്യ ഫുഡായി കിച്ച്ഡി അവതരിപ്പിക്കുന്നതെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി അറിയിച്ചു. പണക്കാരും പാവപ്പെട്ടവരും ഒരുപോലെ ആസ്വദിക്കുന്ന ഭക്ഷണമാണ് കിച്ച്ഡി.
800 കിലോ കിച്ച്ഡി ഉണ്ടാക്കാൻ ഏഴടി വ്യാസമുള്ള 1000 ലിറ്ററിെൻറ ഫ്രൈയിങ്ങ് പാനാണ് ഉപയോഗിക്കുക. ഇങ്ങനെ നിർമിക്കുന്ന കിച്ച്ഡി പരിപാടിയിൽ പെങ്കടുക്കുന്നവർക്കും 60,000ഒാളം അനാഥക്കുട്ടികൾക്കും നൽകുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.