ലോക്സഭയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം 18 ആക്കണം -പാർലമെന്ററി സമിതി

ന്യൂഡൽഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമ സഭകളിലേക്കും മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധിയിൽ ഇളവ് വരുത്തണമെന്ന് പാർലമെന്ററി സമിതി ആവശ്യപ്പെട്ടു. യുവജനങ്ങൾക്ക് ജനാധിപത്യത്തിൽ തുല്യ അവസരം നൽകുന്നതിനാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

നിലവിൽ ലോക്സഭയിലേക്കും നിയമസഭകളിലേക്കും മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 25 വയസാണ്. രാജ്യസഭയിലും സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലുകളിലും അംഗമാകാൻ 30 വയസാണ് കുറഞ്ഞ പ്രായപരിധി. അതേസമയം, ഒരു വ്യക്തിക്ക് 18 വയസായായാൽ വോട്ടവകാശം ലഭിക്കും.

അതിനാൽ, ലോക്സഭയിലേക്ക് മത്സരിക്കുന്നതിനുള്ള പ്രായപരിധി 18 വയസാക്കണമെന്നാണ് ആവശ്യം. കാനഡ, യു.കെ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഈ രിതിയാണ് നിവിലുള്ളതെന്നും നിയമ, പേഴ്സണൽ കാര്യ പാർലമെന്റററി സ്റ്റാൻഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടി. സംസ്ഥാന നിയമസഭകളിലേക്ക് മത്സരിക്കുന്നതിനുള്ള പ്രായപരിധിയിലും ഇളവ് വേണമെന്ന് സുശീൽ മോഡി അധ്യക്ഷനായ സമിതി നിർദേശിച്ചു. 

Tags:    
News Summary - Minimum age for contesting Lok Sabha should be 18 - Parliamentary Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.