തിരിച്ചറിഞ്ഞത് നാല് മൃതദേഹങ്ങൾ; മറ്റുള്ളവരുടേത് ഡി.എൻ.എ പരിശോധനക്ക് ശേഷം കൈമാറും

ന്യൂഡൽഹി: കുനൂർ സൈനിക ഹെലികോപ്ടർ അപകടത്തിൽ മരിച്ച 13 പേരിൽ തിരിച്ചറിഞ്ഞത് നാലു പേരെയെന്ന് റിപ്പോർട്ട്. സംയുക്ത സേനാ മേധാവി ജ​​ന​​റ​​ൽ ബി​​പി​​ൻ റാ​​വ​​ത്ത്, ഭാര്യ മ​​ധു​​ലി​​ക റാ​​വ​ത്ത്, ബ്രി​​ഗേ​​ഡി​​യ​​ർ എ​​ൽ.​​എ​​സ്.​ ലി​​ഡ്ഡ​​ർ, ലാ​​ൻ​​സ്​ നാ​​യ്​​​ക്​ വി​​വേ​​ക് ​​​കു​​മാ​​ർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

നാ​യ്​​ക്​ ഗു​​രു​​സേ​​വ​​ക്​​​ സി​​ങ്, വി​​ങ്​ ക​​മാ​​ൻ​​ഡ​​ർ പി.​​എ​​സ്. ചൗ​​ഹാ​​ൻ, സ്​​​ക്വാ​​ഡ്ര​​ൻ ലീ​​ഡ​​ർ ഗു​​ൽ​​ദ്വീ​​പ്​​​സി​​ങ്, റാ​​ണ ​​പ്ര​​താ​​പ്​​​ ദാ​​സ്, എ. ​​പ്ര​​ദീ​​പ്, ജി​​തേ​​ന്ദ​​ർ​​ കു​​മാ​​ർ, ല​​ഫ്.​​ കേ​​ണ​​ൽ ഹ​​ർ​​ജീ​​ന്ദ​​ർ​​ സി​​ങ്, ഹ​​വി​​ൽ​​ദാ​​ർ സ​​ത്​​​പാ​​ൽ​​ രാ​​ജ്, ലാ​​ൻ​​സ്​ നാ​​യ്​​​ക്​ ബി.​​എ​​സ്.​ തേ​​ജ എ​​ന്നി​​വരെയാണ് തിരിച്ചറിയാനുള്ളത്. ഇവരുടെ ഡി.എൻ.എ പരിശോധന പുരോഗമിക്കുക‍യാണ്.

സൈനിക ആശുപത്രിയിൽ സൂക്ഷിക്കുന്ന മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ തിരിച്ചറിയൽ പരിശോധനക്ക് ശേഷം ബ​​ന്ധു​​ക്ക​​ൾ​​ക്ക്​ കൈ​​മാ​​റും. മ​രി​ച്ച സൈ​​നി​​ക​​രു​​ടെ ഉ​​റ്റ ബ​​ന്ധു​​ക്ക​​ളെ​ ഡ​​ൽ​​ഹി​​യി​​ൽ എ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.

അതേസമയം, ബി​പി​ൻ റാ​വ​ത്തിന്‍റെ മൃതദേഹം ഉച്ചക്ക് ര​​ണ്ടിനും ബ്രിഗേഡിയർ എൽ.എസ് ലിഡ്ഡറിന്‍റെ മൃതദേഹം രാവിലെ ഒമ്പതിനും​ ഡ​​ൽ​​ഹി ക​​ന്‍റോ​ൺ​​മെന്‍റി​​ലെ ബ്രാ​​ർ സ്​​​ക്വ​​യ​​ർ ശ്​​​മ​​ശാ​​ന​​ത്തി​​ൽ പൂ​​ർ​​ണ ഔ​​ദ്യോ​​ഗി​​ക ബ​​ഹു​​മ​​തി​​ക​​ളോ​​ടെ സം​​സ്​​​ക​​രി​​ക്കും.

കോയമ്പത്തൂരിലെ സൂലൂരിൽ നിന്ന്​ വ്യാ​​ഴാ​​ഴ്​​​ച രാ​​ത്രി എ​​ട്ട​​ര​​യോ​​ടെ ഡ​​ൽ​​ഹി പാ​​ലം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​​ൽ എ​​ത്തി​​ച്ച റാ​വ​ത്തിന്‍റെ മൃതദേഹം ഔ​​ദ്യോ​​ഗി​​ക വ​​സ​​തി​​യാ​​യ മൂ​​ന്ന്, കാ​​മ​​രാ​​ജ്​ മാ​​ർ​​ഗി​​ൽ ​വെ​​ള്ളി​​യാ​​ഴ്​​​ച രാ​​വി​​ലെ 11 മുതൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​ന്​ വെ​​ക്കും. 12.30 മു​​ത​​ൽ സൈ​​നി​​ക​​ർ​​ക്ക്​ അ​​ന്ത്യോ​​പ​​ചാ​​രം അ​​ർ​​പ്പി​​ക്കാം. ര​​ണ്ടു​​ മ​​ണി​യോടെ വിലാപയാത്രയായി ബ്രാ​​ർ സ്​​​ക്വ​​യ​​ർ ശ്​​​മ​​ശാ​​ന​​ത്തി​​ൽ എത്തിക്കും. തുടർന്ന് സം​​സ്​​​കാര ചടങ്ങുകൾ നടക്കും.

Tags:    
News Summary - Military Helicopter Crash: Four bodies were found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.