ഭോപ്പാല്‍: ഹൈദരാബാദിൽ നിന്നും ഗർഭിണിയായ ഭാര്യയേയും കൈകുഞ്ഞിനെയും ഉന്തുവണ്ടിയിൽ വലിച്ച് മധ്യപ്രദേശിലെ ഗ്രാമത്തിലെത്താൻ അന്തർസംസ്ഥാന തൊഴിലാളിയായ രാമു നടന്നത് 700 കിലോമീറ്റർ. ലോക്ഡൗണ്‍ ആയതിനാല്‍, യാത്ര ചെയ്യാന്‍ ബസോ ട്രക്കോ കണ്ടെത്താൻ രാമുവിനായില്ല. തുടർന്ന് െചറിയ ചക്രങ്ങളും മരണകഷ്ണങ്ങളുവെച്ച് ഒരാൾക്ക് ഇരിക്കാവുന്ന ഉന്തുവണ്ടിയുണ്ടാക്കി മകളെയും ഗര്‍ഭിണിയായ ഭാര്യ ധൻവാന്തയെയും അതിലിരുത്തി യാത്ര തുടരുകയായിരുന്നു.
രാമു ഉന്തുവണ്ടി വലിച്ച് റോഡിലൂടെ നീങ്ങുന്ന ദൃശ്യം എൻ.ഡി.ടിവി പ്രതിനിധി പങ്കുവെച്ചു.ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ബാൽഘട്ട് ജില്ലയിലെ അവരുടെ ഗ്രാമത്തിൽ രാമുവും കുടുംബവുമെത്തി എന്ന വിവരവും എൻ.ഡി.ടിവി പങ്കുവെച്ചിട്ടുണ്ട്.
ആദ്യം മകളും ചുമന്ന് നടക്കാനാണ് തീരുമാനിച്ചത്. എന്നാൽ ഗര്‍ഭിണിയായ ധൻവാന്തക്ക് കാല്‍നടയായി ഏറെദൂരം നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍, വഴിയിലെ കുറ്റിക്കാടില്‍ നിന്ന് ശേഖരിച്ച മരവും വിറകും ഉപയോഗിച്ച് ഒരു താൽക്കാലിക വണ്ടി നിർമിച്ചു. ബാല്‍ഘട്ടുവരെ വണ്ടിയുന്തിയാണ് വന്നത്- വിഡിയോ ദൃശ്യത്തിൽ രാമു യാത്ര വിവരിക്കുന്നു. മതിയായ ഭക്ഷണം പോലും കഴിക്കാതെയാണ് ദിവസങ്ങളോളം നടന്നതെന്നും രാമു പറഞ്ഞു.
बालाघाट का एक #मजदूर जो कि हैदराबाद में नौकरी करता था 800 किलोमीटर दूर से एक हाथ से बनी लकड़ी की गाड़ी में बैठा कर अपनी 8 माह की गर्भवती पत्नी के साथ अपनी 2 साल की बेटी को लेकर गाड़ी खींचता हुआ बालाघाट पहुंच गया @ndtvindia @ndtv #modispeech #selfreliant #Covid_19 pic.twitter.com/0mGvMmsWul
— Anurag Dwary (@Anurag_Dwary) May 13, 2020
മഹാരാഷ്ട്രയിലേക്ക് കടന്നപ്പോൾ അതിർത്തിയിൽ പരിശോധന നടത്തുകയായിരുന്ന സബ് ഡിവിഷണല്‍ ഓഫീസര്‍ നിതേഷ് ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൂവര്‍ക്കും ബിസ്‌കറ്റും ഭക്ഷണവും നല്‍കി. രാമുവിെൻറ കുഞ്ഞിന് പുതിയ ചെരുപ്പും പൊലീസുകാർ നൽകി.
പൊലീസ് സംഘം ഇവരെ വൈദ്യപരിശോധനക്ക് വിധേയരാക്കുകയും പിന്നീട് വാഹനത്തില്‍ ബാല്‍ഘട്ടിലുള്ള അവരുടെ ഗ്രാമത്തിലേക്ക് അയക്കുകയും ചെയ്യുകയായിരുന്നു. ഗ്രാമത്തിലെത്തിയ ശേഷം അവരോട് 14 ദിവസം വീട്ടുനിരീക്ഷണത്തിൽ താമസിക്കാൻ നിർദേശിച്ചതായും നിതീഷ് ഭാര്‍ഗവ അറിയിച്ചു.
എൻ.ഡി.ടിവി പ്രതിനിധി തന്നെ പങ്കുവെച്ച മറ്റൊരു വീഡിയോയില്‍, മധ്യപ്രദേശില്‍ നിന്നുള്ള തൊഴിലാളി സഹോദരനെയും ഭാര്യാമാതാവിനെയും വഹിച്ചുള്ള കാളവണ്ടിക്കൊപ്പം നടക്കുന്നത് കാണാം.
#लॉकडाउन में लाचारगी की तस्वीर, बैल के साथ जुतकर इंदौर हाईवे पर बैलगाड़ी खींचता दिखा #श्रमिक @ndtvindia @ndtv #modispeech#atmanirbharbharat #selfreliant #Covid_19 pic.twitter.com/33W40sirwD
— Anurag Dwary (@Anurag_Dwary) May 13, 2020
മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്തിനാലാണ് മോവില്‍ നിന്ന് 25 കിലോമീറ്റർ അകലെയുള്ള പത്തർ മുണ്ടല ഗ്രാമം വരെ കാളവണ്ടിയിൽ യാത്ര െചയ്യാൻ തീരുമാനിച്ചതെന്ന് പത്തര്‍മുണ്ടവരെ കാളവണ്ടിയില്‍ വരാന്‍ തീരുമാനിച്ചതെന്ന് ഇയാൾ പറയുന്നു. ഒറ്റകാള വലിക്കുന്ന വണ്ടിയിൽ ഇയാൾക്ക് കൂടി ഇരിക്കാൻ ഇടമില്ല.
അന്തർ തൊഴിലാളികള്‍ കാല്‍ നടയായും ട്രക്കില്‍ കയറിയും തങ്ങളുടെ വീടുകളിലെത്താന്‍ കിലോമീറ്ററുകള്‍ ദുരിതയാത്ര ചെയ്യുന്ന സംഭവങ്ങള്‍ നിത്യ കാഴ്ചയാണ്. തുറന്ന ട്രക്കുകളിൽ കൈകുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.