ന്യൂഡൽഹി: ജമ്മുകശ്മീർ പുനഃസംഘടന പ്രാബല്യത്തിൽ കൊണ്ടുവരുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉ ന്നതതലയോഗം വിളിച്ചു. ഹോം സെക്രട്ടറിയുടെ നേതൃത്വത്തിൽ നോർത്ത് േബ്ലാക്കിലാണ് കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റുന്ന പുനഃസംഘടനാ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ച നടക്കുക.
അതേസമയം, ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുകയാണ്. ജമ്മുവിൻെറ പ്രത്യേക പദവി ഒഴിവാക്കുകയും സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ കശ്മീരിലെ നേതാക്കളായ ഫൈസൽ ഷാ, ഷെഹ്ല റാഷിദ് എന്നിവരുൾപ്പെടെ ഏഴ്പേരടങ്ങിയ സംഘം സുപ്രീംകോടതിയിൽ ഹരജി നൽകി. കേന്ദ്രസർക്കാർ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട മറ്റ് ഹരജികൾക്കൊപ്പം ബുധനാഴ്ചയാണ് ഇവരുടെ ഹരജിയും സുപ്രീംകോടതി പരിഗണിക്കുക.
നിയന്ത്രണങ്ങളെ തുടർന്ന് മന്ദഗതിയിലായ കശ്മീരിലെ വിനോദ സഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുന്നതിനായുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ ഉൾപ്പെടുന്ന സംഘം അടുത്ത മാസം ജമ്മുകശ്മീരിലും ലഡാക്കിലും സന്ദർശനം നടത്താനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.