Posted On
date_range Updated On
date_range ബംഗളൂരുവിൽ നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് അമ്മയും മകനും മരിച്ചു
ബംഗളൂരു: ബംഗളൂരുവിൽ നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് വീണ് അമ്മയും മകനും മരിച്ചു. തേജസ്വി (25), മകൻ വിഹാൻ എന്നിവരാണ് മരിച്ചത്. തേജസ്വിയുടെ ഭർത്താവിനും മറ്റു മൂന്നു പേർക്കും ഗുരുതര പരിക്കുണ്ട്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു കുടുംബം. നാഗവര ഏരിയയിൽ കല്യാൺ നഗർ - എച്ച്.ആർ.ബി.ആർ ലേഔട്ട് റോഡിലാണ് അപകടം.
Also Read:കൊച്ചി മെട്രോ തൂണിൽ വിള്ളൽ
നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് വീണ് അമ്മയും മകനും മരിച്ച കർണാടകയിലെ ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ രംഗത്തെത്തി. യാതൊരു ഗുണനിലവാരവുമില്ലാത്ത നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും '40 ശതമാനം കമീഷൻ' സർക്കാറിന്‍റെ പ്രവർത്തന ഫലമാണ് അപകടമെന്നും ശിവകുമാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.