െമഹുൽ ചോക്​സിയുടെ 24.77 കോടിയുടെ സ്വത്ത്​ കണ്ടുകെട്ടി

ന്യൂഡൽഹി: പഞ്ചാബ്​ നാഷനൽ ബാങ്കിൽനിന്ന്​ കോടികളു​െട വായ്​പ തട്ടിപ്പ്​ നടത്തി മുങ്ങിയ വ്യവസായി െമഹുൽ ചോക്​സ ിയുടെ ഇന്ത്യയിലും വിദേശത്തുമുള്ള 24.77 കോടിയുടെ സ്വത്ത്​ സാമ്പത്തിക കു​റ്റാന്വേഷണ വിഭാഗം (ഇ.ഡി) കണ്ടുകെട്ടി. ദുബ ൈയിലെ വ്യാപാരസ്ഥാപനങ്ങൾ, മെഴ്​സിഡസ്​ ബെൻസ് കാർ​, രാജ്യത്തിനകത്തും വിദേശത്തുമുള്ള ബാങ്കുകളിലെ സ്​ഥിരനിക്ഷേപങ്ങൾ എന്നിവ ഇതിൽപ്പെടുന്നു.

ഇപ്പോൾ കണ്ടുകെട്ടിയത്​ ഉൾപ്പെടെ പി.എൻ.ബി വായ്​പ തട്ടിപ്പ്​ കേസിൽ ആകെ 2534 കോടിയുടെ സ്വത്ത്​ കണ്ടുകെട്ടിയെന്ന്​ ഇ.ഡി അറിയിച്ചു. പഞ്ചാബ്​ നാഷനൽ ബാങ്കിൽനിന്ന്​ ജീവനക്കാരുടെ സഹായത്തോടെ വജ്രവ്യാപാരിയായ നീരവ്​ മോദിയും ബന്ധു ​മെഹുൽ ചോക്​സിയും ചേർന്നാണ് 13,000 കോടി രൂപ വെട്ടിച്ച്​ രാജ്യംവിട്ടത്​.

Tags:    
News Summary - mehul choksi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.