മെഹുൽ ചോക്സിയെ പിടികിട്ടാപ്പുള്ളി പട്ടികയിൽ നിന്ന് ഒഴിവാക്കി ഇന്‍റർ പോൾ

ആന്റിഗ്വ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസ് പ്രതിയായ വജ്രവ്യാപാരി മെഹുൽ ചോക്സിക്കെതിരായി പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസ് പിൻവലിച്ച് ഇന്‍റർപോൾ. 2018ലാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്ത്യൻ അന്വേഷണ ഏജൻസികൾ തന്നെ തട്ടികൊണ്ടുപോവാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ആന്റിഗ്വ ഹൈകോടതിയിൽ ചോക്സി ഹരജി നൽകിയതിന് പിന്നാലെയാണ് നടപടി.

തനിക്കെതിരായ റെഡ് കോർണർ നോഡീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മെഹുൽ ചോക്സി കഴിഞ്ഞവർഷം ഇന്‍റർപോളിനെ സമീപിച്ചിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ചോക്സിക്കെതിരായ കേസ്. ആന്റിഗ്വയിൽ ഇൻവെസ്റ്റ്‌മെന്റ് പാസ്‌പോർട്ട് പ്രകാരം പൗരത്വം നേടിയ ചോക്സി തട്ടിപ്പ് പുറത്തായതോടെ അവിടേക്ക് കടക്കുകയായിരുന്നു. അതേസമയം ഇന്‍റർപോളിന്‍റെ ലിസ്റ്റിൽ നിന്ന് ചോക്സിയുടെ പേര് നീക്കം ചെയ്യുന്നതിനെതിരെ ഇന്ത്യ രംഗത്തെത്തിയതായാണ് റിപ്പോർട്ട്.

Tags:    
News Summary - Mehul Choksi removed from Interpol's wanted list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.