മേഘാലയയിൽ മോദിയുടെ പരിപാടിക്ക് സ്റ്റേഡിയം വിലക്കി

തുറ: മേഘാലയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് സ്റ്റേഡിയം നിഷേധിച്ച് സംസ്ഥാന കായിക വകുപ്പ്. മുഖ്യമന്ത്രി കൊർണാഡ് കെ. സാംഗ്മയുടെ മണ്ഡലമായ സൗത്ത് തുറയിലാണ് സ്റ്റേഡിയത്തിൽ റാലി നടത്താനുള്ള അനുമതി നിരസിച്ചത്.

നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഇതേതുടർന്ന് പ്രതിഷേധവുമായി രംഗത്തുവന്ന ബി.ജെ.പി, ഭരണകക്ഷിയായ എൻ.പി.പിയും തൃണമൂൽ കോൺഗ്രസും ചേർന്ന് കാവി തരംഗത്തെ അടിച്ചമർത്താൻ നോക്കുകയാണെന്ന് ആരോപിച്ചു.

ഷില്ലോങ്ങിലും തുറയിലുമാണ് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടി നിശ്ചയിച്ചിരുന്നത്. 

Tags:    
News Summary - Meghalaya Denies Permission for PM Modi Rally at Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.