മേഘാലയ കോൺഗ്രസ്​ നിയമസഭാംഗം എം. ദാ​േങ്കാ പാർട്ടി വിട്ടു

ഷില്ലോങ്​: മേഘാലയയിലെ മുതിർന്ന കോൺഗ്രസ്​ നേതാവു​ം റാണികോർ മണ്ഡലത്തിലെ എം.എൽ.എയുമായ മാർട്ടിൻ. എം. ദാ​േങ്കാ പാർട്ടി വിട്ടു. താൻ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന്​ രാജി വെക്കുന്നതായി അറിയിച്ചുകൊണ്ട്​ അദ്ദേഹം എം.പി.സി.സി അധ്യക്ഷന്​ കത്തു നൽകി. കഴിഞ്ഞ ദിവസം അദ്ദേഹം ത​​​െൻറ എം.എൽ.എ സ്​ഥാനം രാജി വെച്ചിരുന്നു. 

വികാര നിർഭരമായ രാജിക്കത്താണ്​ ദാ​േങ്കാ നൽകിയത്​. അതീവ ഹൃദയവേദനയോടെയാണ്​ ഇന്ത്യൻ നാഷണൽ കോൺഗ്രസി​​​െൻറ പ്രാഥമിക അംഗത്വത്തിൽ നിന്ന്​ താൻ രാജി വെക്കുന്നതെന്നും ഇതുവരെ താൻ വഹിച്ച എല്ലാ പദവികളിൽ നിന്നും ഒഴിയുന്നതായും അദ്ദേഹം കത്തിൽ വ്യക്തമാക്കി. ഇതുവരെ നൽകിയ സ്​നേഹത്തിനും അനുഗ്രഹത്തിനുമെല്ലാം നന്ദി പറയുന്നതായും കത്തിൽ പറയുന്നു. ത​​​െൻറ പെ​െട്ടന്നുള്ള തീരുമാനം പാർട്ടിയെ വിഷമിപ്പിച്ചതിൽ ക്ഷമിക്കണമെന്ന്​ ആവശ്യപ്പെട്ടുകൊണ്ടാണ് ദാ​േങ്കാ ​ കത്ത്​ അവസാനിപ്പിക്കുന്നത്​. 

നാഷണൽ പീപ്പിൾസ്​ പാർട്ടി(എൻ.പി.പി)യുമായി ചേർന്ന്​ പ്രവർത്തിക്കാനാണ്​ ദാ​േങ്കായുടെ തീരുമാനം. റാണികോറിന് ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന​ സിവിൽ സബ്​ഡിവിഷൻ പദവി നൽകാമെന്ന മുഖ്യമന്ത്രി കോൺറാഡ്​ സാങ്​മയുടെ ഉറപ്പിനെ തുടർന്നാണ്​ ത​​​െൻറ തീരുമാനമെന്നാണ്​ അദ്ദേഹത്തി​​​െൻറ വി​ശദീകരണം. ദാ​േങ്കായുടെ രാജിയോടെ 60 സീറ്റുകളുള്ള മേഘാലയ നിയമസഭയിൽ എൻ.പി.പിക്കും കോൺഗ്രസ്സിനും 20 സീറ്റു വീതമായി. ദാ​േങ്കാ രാജി വെക്കുന്നതു വരെ​ മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു കോൺഗ്രസ്​.

Tags:    
News Summary - Meghalaya Congress MLA M. Danggo quits from party-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.