ശ്രീദേവിയുടെ മൃതദേഹം ഇന്ന്​ മുംബൈയിലെത്തിക്കും

മുംബൈ: ഇന്ത്യയുടെ പ്രിയ നടി ശ്രീദേവിയു​െട മൃതദേഹം ഇന്ന്​ മുംബൈയി​െലത്തിക്കുമെന്ന്​ കുടുംബാംഗങ്ങൾ അറിയിച്ചു. ഫോറൻസിക്​ നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്​. പോസ്​റ്റ്​ മോർട്ടം റിപ്പോർട്ടും ഉടൻ ലഭിക്കും. അത്​ കഴിഞ്ഞാലുടൻ അനിൽ അംബാനിയുടെ വിമാനത്തിൽ ഇന്ത്യയിലേക്ക്​ തിരിക്കുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. 

ദുബൈയിൽ നടൻ മോഹിത്​ മർവയുടെ വിവാഹച്ചടങ്ങിനെത്തിയ ശ്രീദേവി ശനിയാഴ്​​ച രാത്രി ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. താമസിക്കുന്ന ഹോട്ടലിലെ ബാത്​റൂമിൽ ​തെന്നിവീണ ശ്രീദേവിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ശ്രീദേവിക്ക്​ നേരത്തെ ആരോഗ്യ പ്രശ്​നങ്ങളൊന്നും ഉണ്ടായിരുന്നി​െല്ലന്നും ഇതിന്​ മുമ്പ്​ ഹൃദയാഘാതവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. 

Tags:    
News Summary - Megastar Sridevi's Body To Be Flown To Mumbai today - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.