ഇ-കൊമേഴ്‌സ് സൈറ്റുകളിലെ വ്യാജ റിവ്യൂകൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ

ന്യൂഡൽഹി: ഓൺലൈൻ സേവനങ്ങളോ ഉത്പന്നങ്ങളോ വാങ്ങുന്നതിന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും വിധം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന വ്യാജ അവലോകനങ്ങൾ കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽ. ഇവയുടെ വ്യാപ്തി പരിശോധിക്കുന്നതിനും മാർഗരേഖ തയാറാക്കുന്നതിനും അഡ്വർടൈസിങ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഉപഭോക്തൃ കാര്യ വകുപ്പ് യോഗം ചേരും. വെർച്വൽ യോഗം നാളെ സംഘടിപ്പിക്കും.

വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവലോകനങ്ങൾ ഉപഭോക്താക്കളിൽ ചെലുത്തുന്ന സ്വാധീനവും ഇവ തടയുന്നതിനുള്ള നടപടികളും അടിസ്ഥാനമാക്കിയാവും ചർച്ച. ഫ്ലിപ്കാർട്ട്, ആമസോൺ, ടാറ്റ സൺസ്, റിലയൻസ് റീട്ടെയിൽ തുടങ്ങിയ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ കൂടാതെ, ഉപഭോക്തൃ ഫോറങ്ങൾ, നിയമ സർവകലാശാലകൾ, അഭിഭാഷകർ, എഫ്.ഐ.സി.സി.ഐ, സി.ഐ.ഐ, ഉപഭോക്തൃ അവകാശ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. വിഷയത്തിൽ ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി ബന്ധപ്പെട്ടവർക്ക് കത്തയച്ചു.

കത്തിനൊപ്പം 223 പ്രധാന വെബ്‌സൈറ്റുകളിലെ ഓൺലൈൻ ഉപഭോക്തൃ അവലോകനങ്ങൾ നിരീക്ഷിച്ചതിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന യൂറോപ്യൻ യൂനിയന്റെ 2022 ജനുവരി 20 ലെ വാർത്താക്കുറിപ്പും നൽകിയിട്ടുണ്ട്. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള ഉപഭോക്തൃ അവകാശമായ അറിയാനുള്ള അവകാശം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവലോകനങ്ങൾ കാരണം ലംഘിക്കപ്പെടുന്നു എന്ന് കത്തിൽ പറയുന്നു.

Tags:    
News Summary - meeting to stop Fake reviews on e-commerce sites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.