ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തണം -സിഹ്‌വെർ കോവിഡ് വെബിനാർ

ഡൽഹി: കൃത്യമായ പി.പി.ഇ കിറ്റുകളുടെ ലഭ്യതയും ക്വാറ​ൈൻറൻ സംവിധാനങ്ങളും താമസ സൗകര്യവും ആരോഗ്യ പ്രവർത്തകരുടെ സുര ക്ഷക്കായി ഉറപ്പുവരുത്തണമെന്ന്​ സിഹ്‌വെർ ഡൽഹിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വെബിനാർ ആവശ്യപ്പെട്ടു. കൃത്യമായ സുരക്ഷ സൗകര്യങ്ങളില്ലാത്തതിനാലും പി.പി.ഇ കിറ്റുകളുടെ ദൗർലഭ്യം കാരണത്താലും രാജ്യത്തിൻെറ പല ഭാഗങ്ങളിലുമുള്ള ഡോക്​ടർമാരും നഴ്​സുമാരും അടക്കം നിരവധി ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധിച്ചിരിക്കുകയാണ്.

ആരോഗ്യ പ്രവർത്തകർക്ക് നേരയുണ്ടായ കൂട്ടമായ ആക്രമണങ്ങൾ തികച്ചും അപലപനീയമാണ്. കോവിഡിനെ നേരിടാൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയും ഭദ്രതയും ഭരണകൂടം മുഖവിലക്കെടുക്കണം. ആശുപത്രിയിലും പുറത്തും ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. കോവിഡ്‌നെ കുറിച്ചുള്ള ഇത്തരം പഠന പ്രവർത്തനങ്ങൾ രാജ്യത്ത് ഇൗ മഹാമാരിയെ പിടിച്ചു കെട്ടാൻ ഉപകരിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

ഡൽഹി എയിംസിലെ ഡോ. സമീർ അബ്​ദുസ്സമദ്, ഡോ. ആദിൽ, പി.ഡി. സുബീൻ, കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലെ ഡോ. ഷംനാദ്, ബംഗളൂരു നിംഹാൻസ് ആശുപത്രിയിലെ ഡോ. അർഷദ്, ഡോ. അബ്​ദുസ്സലാം തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യം വെബിനാറിനെ ശ്രദ്ധേയമാക്കി. എം. നസീം അധ്യക്ഷത വഹിച്ചു. ഫവാസ്‌ മാവൂർ സ്വാഗതവും ഹവാസ് സുബ്ഹാൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - medical workers should need more protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.