മാധ്യമ വിലക്ക്: ഹരജി വേഗം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തിലെ കോടതികളില്‍ മാധ്യമ വിലക്കിനെതിരെ ഹൈകോടതിക്ക് മുമ്പാകെയുള്ള ഹരജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക യൂനിയന്‍െറ ഹരജി ഹൈകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ സുപ്രീംകോടതിയിലെ ഹരജി തള്ളണമെന്ന കേരള ഹൈകോടതിയുടെയും ബാര്‍ അസോസിയേഷന്‍െറയും ആവശ്യം സുപ്രീംകോടതി തള്ളി.

യൂനിയന്‍െറ ഹരജി വെള്ളിയാഴ്ച പരിഗണിച്ചപ്പോഴാണ് ഹൈകോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതിയിലുള്ള പത്രപ്രവര്‍ത്തക യൂനിയന്‍െറ ഹരജി തള്ളണമെന്ന് ഹൈകോടതിയുടെയും ബാര്‍ അസോസിയേഷന്‍െറയും അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. കോടതി റിപ്പോര്‍ട്ടിങ്ങിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതിനല്‍കുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച കാര്യവും അവര്‍ ശ്രദ്ധയില്‍പ്പെടുത്തി.

എന്നാല്‍, യൂനിയനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹൈകോടതിയുടെ മുമ്പാകെയുള്ള കേസിന്‍െറ കാര്യത്തില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ളെന്ന് ചൂണ്ടിക്കാട്ടി. ഹൈകോടതിയിലെ മീഡിയ റൂം തുറന്നുകിട്ടണമെന്നാണ് സുപ്രീംകോടതി ഹരജിയിലെ ആവശ്യമെന്നും അതിന് ഹൈകോടതിയിലെ ഹരജിയുമായി ബന്ധമില്ളെന്നും കപില്‍ സിബല്‍ തുടര്‍ന്നു. ഇതേതുടര്‍ന്ന് ഹരജി തള്ളണമെന്ന ആവശ്യം നിരാകരിച്ച സുപ്രീംകോടതി, ഹൈകോടതി കാലതാമസം കൂടാതെ കേസ് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടു. ഹരജി പരിഗണിക്കുന്നത് ജനുവരി മൂന്നാംവാരത്തിലേക്ക് മാറ്റി.

 

Tags:    
News Summary - media reporting restriction in Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.