മഥുര സദ്സംഘ് സമ്മേളന ചിത്രം ഭാരത് ജോഡോ യാത്രയാക്കി കോൺഗ്രസ് നേതാക്കൾ

മഥുര സദ്സംഘ് ചിത്രം ഭാരത് ജോഡോ യാത്രയുടെ ചിത്രം എന്ന നിലക്ക് പ്രചരിപ്പിച്ച് കോൺഗ്രസ് നേതാക്കൾ. വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസാണ് ഇത് സംബന്ധിച്ച യഥാർഥ വസ്തുത അന്വേഷിച്ച് കണ്ടെത്തി വാർത്ത പ്രസിദ്ധീകരിച്ചത്. കോൺഗ്രസ് നേതാവ് റിതു ചൗധരിയടക്കമുള്ളവർ സദ്സംഘ് ചിത്രം ഭാരത് ജോഡോ യാത്ര എന്ന നിലക്ക് പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയിൽ നിന്നുള്ളതാണെന്ന് ഗുജറാത്ത് കോൺഗ്രസ് സെക്രട്ടറി രാംകിഷൻ ഓജയും അവകാശപ്പെട്ടു.

രാജസ്ഥാനിലെ ജലവാറിൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ തടിച്ചുകൂടിയ നാട്ടുകാരാണ് ചിത്രങ്ങളിൽ കാണുന്നതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കു​വെച്ചുകൊണ്ട് കുറിച്ചു. മധ്യപ്രദേശ് രത്‌ലം ജില്ലയിലെ അലോട്ട് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എം.എൽ.എ മനോജ് ചൗള, രാജസ്ഥാനിൽ ഭാരത് ജോഡോ യാത്രക്കായി തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ വലുപ്പമാണ് ദൃശ്യങ്ങൾ കാണിക്കുന്നതെന്ന് ചിത്രം ഫേസ്ബുക്ക് പോസ്റ്റിൽ പങ്കു​വെച്ച് അവകാശപ്പെട്ടു. ആൾട്ട് ന്യൂസിന്റെ അന്വേഷണത്തിൽ ചിത്രങ്ങൾ മഥുര സദ്സംഘി​ന്റെ ചിത്രങ്ങൾ ആണെന്ന് വ്യക്തമായി.

Tags:    
News Summary - Mathura satsang photos shared by Congress leaders as showing Bharat Jodo Yatra crowd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.