Posted On
date_range Updated On
date_range മാരുതി സുസുക്കി ജീവനക്കാരന് കോവിഡ്
ന്യൂഡൽഹി: മനേസർ പ്ലാൻറിലെ മാരുതി സുസുക്കി ജീവനക്കാരന് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് ഇയാൾക്ക് രോഗബാധ സ്ഥിരീകരിച്ചത്. കമ്പനി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
രോഗബാധ സ്ഥിരീകരിച്ച ജീവനക്കാരനുമായി ബന്ധപ്പെട്ടവരോട് വീട്ടുനിരീക്ഷണത്തിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചയാളുടെ ആരോഗ്യനില തൃപ്തികരമാണ്. മെയ് 15നാണ് ഇയാൾ അവസാനമായി ജോലിക്കെത്തിയതെന്നും മാരുതി പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞയാഴ്ചയാണ് മാരുതി മനേസർ പ്ലാൻറിലെ ഉൽപാദനം പുനഃരാരംഭിച്ചത്. മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് മാരുതി നിർമ്മാണശാലയിലെ ഉൽപാദനം നിർത്തിവെച്ചത്. സ്വിഫ്റ്റ്, ഡിസയർ തുടങ്ങിയ മോഡലുകളാണ് ഇവിടെ നിർമ്മിക്കുന്നത്. ഡൽഹിയിൽ നിന്ന് 137 കി.മിറ്റർ അകലെയാണ് മനേസർ പ്ലാൻറ് സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.