ദാമ്പത്യത്തിലെ ബലാൽസംഗം: ബിനോയ്​ വിശ്വത്തോട്​ വീണ്ടും ഉടക്കി സ്മൃതി ഇറാനി

ന്യൂഡൽഹി: ദാമ്പത്യത്തിലെ ബലാൽസംഗത്തെ ചൊല്ലി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി സി.പി.ഐ രാജ്യസഭാ നേതാവ്​ ബിനോയ്​ വിശ്വവുമായി രാജ്യസഭയിൽ വീണ്ടും ഉടക്കി. ബിനോയ്​ വിശ്വത്തിന്‍റെ ചോദ്യത്തോട്​ രൂക്ഷമായി പ്രതികരിച്ച സ്മൃതി ഇറാനി ദാമ്പത്യത്തിലെ ബലാൽസംഗം കുറ്റകരമാക്കരുതെന്ന്​ മുമ്പ്​ സഭയിൽ പ്രഖ്യാപിച്ച നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണെന്ന്​ വ്യക്​തമാക്കി.

തന്നെ കൊണ്ട്​ അത്​ വീണ്ടും പറയിപ്പിക്കാൻ ബിനോയ്​ വിശ്വം ചോദിച്ച്​ പ്രകോപിപ്പിക്കുകയാണെന്നും സ്മൃതി കുറ്റ​പ്പെടുത്തി. ഇന്ത്യൻ ശിക്ഷാ നിയമം 375 പ്രകാരമുള്ള ബലാൽസംഗത്തിന്‍റെ നിർവചനത്തിൽ ദാമ്പത്യത്തിലെ ബലാൽസംഗം ഉൾപ്പെടുത്താത്തത്​ ചോദ്യം ചെയ്തതായിരുന്നു ആദ്യത്തെ പ്രകോപനം. എന്നാൽ അതേ വ്യവസ്ഥ പ്രകാരം 15 വയസിൽ താ​ഴെയുള്ള പെൺകുട്ടികൾ സ്വന്തം ഭാര്യയാണെങ്കിൽ ബലാൽസംഗത്തിന്​ ശിക്ഷാർഹരല്ലാതെ പോകുന്നത്​ പോസ്​കോ നിയമത്തിന്‍റെ ചൈതന്യത്തിന്​ നിരക്കാത്ത വിഷയമാണ്​ ബിനോയ്​ വിശ്വം ബ​ുധനാഴ്ച ഉന്നയിച്ചത്​.

ബിനോയ്​ ഉദ്ദേശിച്ചത്​ ദാമ്പത്യത്തിലെ ബലാൽസംഗം തന്നെയാണെന്ന്​ മനസിലാക്കിയ സ്മൃതി ഇറാനി ശൈശവ വിവാഹം തടയാൻ സമൂഹം സർക്കാറുമായി ചേർന്ന്​ യോജിച്ച നടത്തുന്ന നീക്കങ്ങൾ പറയുമ്പോൾ ദാമ്പത്യത്തിലെ ബലാൽസംഗവുമായി ബന്ധപ്പെട്ട്​ വല്ലതും പുറത്തുകൊണ്ടുവരാൻ പ്രകോപിപ്പിക്കുകയാണ്​ അംഗം ചെയ്യുന്നതെന്ന്​ കുറ്റപ്പെടുത്തി. ഇതിന്​ മുമ്പ്​ ഒരിക്കൽ ഇതേ സഭയിൽ താനെന്‍റെ നിലപാട്​ ശക്​തമായി പറഞ്ഞതാണെന്നും അതേ നിലപാടിൽ തന്നെയാണ്​ താൻ നിൽക്കുന്നതെന്നും പറഞ്ഞാണ്​ സ്മൃതി മറുപടി അവസാനിപ്പിച്ചത്​​



Tags:    
News Summary - Marital rape: Smriti Irani breaks up with Binoy Vishwat again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.