ആധാർ ബന്ധിപ്പിക്കൽ തീയതി നീട്ടാൻ സന്നദ്ധമാണെന്ന്​ കേന്ദ്രം

ന്യൂഡൽഹി: ആധാർ നമ്പർ ബാങ്ക്​ അക്കൗണ്ടും മൊബൈൽ ഫോൺ നമ്പറും മറ്റു സേവനങ്ങളുമായും ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടാൻ സന്നദ്ധമാണെന്ന്​ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ആധാർ നിയമത്തിനെതിരായ ഹരജിയിൽ വാദം കേൾക്കുന്ന ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ഭരണഘടനബെഞ്ചുമുമ്പാകെ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. 

മാർച്ച്​ 31 ആണ്​ ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തീയതി​. എന്നാൽ, അതിനുമുമ്പ്​ കേസിൽ വിധി വരാൻ സാധ്യതയില്ലാത്തതിനാൽ തീയതി നീട്ടിനൽകാൻ തയാറാണെന്ന്​ വേണുഗോപാൽ അറിയിച്ചു. 
സമയപരിധി മാർച്ച്​ 31ആയതിനാൽ ഹരജി ഉടൻ പരിഗണിക്കണമെന്ന്​ ഹരജിക്കാർക്കുവേണ്ടി ഹാജരായ ശ്യാം ദിവാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അറ്റോണി ജനറലി​​​​െൻറ സാന്നിധ്യത്തിൽ ഇൗ അപേക്ഷ പരിഗണിക്കാമെന്നു കോടതി അറിയിക്കുകയായിരുന്നു. 

ഹരജിക്കാരുടെ മൂന്ന്​ അഭിഭാഷകരുടെ വാദം മാത്രമാണ്​ പൂർത്തിയായത്​. അഞ്ചുപേർ കൂടി വാദം അവതരിപ്പിക്കാനുണ്ട്​. അതിനുശേഷം കേന്ദ്ര സർക്കാറും മഹാരാഷ്​ട്ര, ഗുജറാത്ത്​ സർക്കാറുകളും ആധാർ ഏജൻസിയും മറുപടി നൽകണം. ഇത്​ മാർച്ച്​ 31നകം പൂർത്തിയാകില്ലെന്നാണ്​ സൂചന.

Tags:    
News Summary - March 31 deadline for Aadhaar linkage may be extended: Govt to Supreme Court-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.