സുക്​മയിലെ ആക്രമണം: ഗ്രീൻഹണ്ട്​ ഒാപ്പറേഷനെതിരായുള്ള പ്രതികാരമെന്ന്​​ മാവോയിസ്​റ്റുകൾ

ന്യൂഡൽഹി: സുക്മയിലെ ആക്രമണത്തി​െൻറ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോയിസ്റ്റുകളുടെ ശബ്ദ സന്ദേശം. സർക്കാരി​െൻറ നക്സലുകൾക്കെതിരായ ഗ്രീൻ ഹണ്ട് ഒാപ്പറേഷനെതിരായ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും മാവോയിസ്റ്റുകളുടെ സന്ദേശത്തിൽ പറയുന്നു.

16 മിനുട്ട് ദൈർഘ്യമുള്ള സന്ദേശത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് ഇന്ത്യ(മാവോയിസ്റ്റ്) പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ ആളാണ് ഹിന്ദിയിലുള്ള ശബ്ദ സന്ദേശം അയച്ചിരിക്കുന്നത്. മാവോയിസ്റ്റകൾക്കെതിരെ ആക്രമണം നടത്തുന്ന സൈന്യത്തിന് പ്രതികരണമായാണ് ആക്രമണം നടത്തിയതെന്നും മാവോയിസ്റ്റുകൾ പറഞ്ഞു. ആക്ടിവിസ്റ്റുകൾക്കെതിരായും മാധ്യമപ്രവർത്തകർതിരായുമുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും മാവോയിസ്റ്റുകൾ ആവശ്യപ്പെടുന്നുണ്ട്. 

സൈനികർക്കെതിരല്ല തങ്ങളെന്നും എന്നാൽ ചൂഷിത ജനവിഭാഗങ്ങൾക്കൊപ്പമാണെന്നും സന്ദേശത്തിൽ പറയുന്നു. എന്നാൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന സർക്കാർ, മുതലാളിത്ത ശക്തികൾ, ബഹുരാഷ്ട്ര കുത്തകകൾ എന്നിവർക്കെതിരെ പോരാടുമെന്നും മാവോയിസ്റ്റകളുടെ സന്ദേശത്തിലുണ്ട്.

പൊലീസുകാർ ആദിവാസി സ്ത്രീകളെ ബലാൽസംഗം ചെയ്തതായും ഗ്രാമീണരെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലുന്നതായും ശബ്ദസന്ദേശത്തിൽ മാവോയിസ്റ്റുകൾ ആരോപിക്കുന്നുണ്ട്. ഏപ്രിൽ 24നാണ് സുക്മയിലെ മാവോയിസ്റ്റുകളുമുണ്ടായ ഏറ്റുമുട്ടലിൽ 24 സൈനികർ കൊല്ലപ്പെട്ടത്.

Tags:    
News Summary - Maoists Claim Sukma Attack in 'Audio Clip', Ask Forces Not to Obstruct 'Revolution'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.