ഝാർഖണ്ഡിലെ ഛത്രയിൽ ഏറ്റുമുട്ടൽ; നക്സൽ കൊല്ലപ്പെട്ടു

ഛത്ര: ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ നക്സൽ കൊല്ലപ്പെട്ടു. പൊലീസിന്‍റെയും സി.ആർ. പി.എഫിന്‍റെയും സംയുക്തസേന പ്രദേശത്ത് നടത്തിയ പരിശോധക്കിടെയാണ് ഏറ്റുമുട്ടൽ നടന്നത്. രാവിലെ ഏഴു മണിക്ക് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

നക്സൽ സംഘം വെടിവെച്ചതിനെ തുടർന്ന് സേന തിരിച്ചടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ഒരു ഇൻസാസ് റൈഫിൾ പിടിച്ചെടുത്തു.

നക്സലുകൾക്ക് ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളാണ് ഝാർഖണ്ഡും ഛത്തീസ്ഗഡും. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ദണ്ഡേവാഡയിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തി ഒാപറേഷനിൽ 10 നക്സലുകൾ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Maoist killed in Chatra Jharkhand -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.