ഒരു മാവോവാദിയുടെ മൃതദേഹം കൂടി കണ്ടത്തെി; മരണം 28 ആയി

ഭുവനേശ്വര്‍: ആന്ധ്ര-ഒഡിഷ അതിര്‍ത്തിയിലെ  മാല്‍കാങ്കിരിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട  ഒരു മാവോവാദികളുടെ മൃതദേഹം കൂടി കണ്ടത്തെി. സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ച മാവോവാദികളുടെ എണ്ണം ഇതോടെ 28 ആയി.  18 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി ഒഡിഷ ആഭ്യന്തര സെക്രട്ടറി  അസിത് തൃപാഠി  അറിയിച്ചു. മാവോവാദി സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും മുതിര്‍ന്ന നേതാക്കളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മാവോവാദി നേതാവ് ആര്‍.കെ എന്ന രാമകൃഷ്ണയുടെ മകന്‍ മുന്നയുടെ  മൃതദേഹം മാതാവ് സിരിഷ ഏറ്റുവാങ്ങി. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് സിരിഷ എന്ന പത്മ പറഞ്ഞു. പ്രകോപനമില്ലാതെ പൊലീസ് നടത്തിയ കൂട്ടക്കൊലയാണിത്.

അനീതിക്കെതിരെയാണ് തന്‍െറ മകന്‍ പ്രവര്‍ത്തിച്ചതെന്നും സമൂഹത്തിന്‍െറ അടിത്തട്ടില്‍ കഴിയുന്നവര്‍ക്കെതിരായ അടിച്ചമര്‍ത്തലും അനീതിയും നിര്‍ത്തിയാല്‍ മാവോവാദികള്‍ ഉണ്ടാകുന്നത് തടയാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.  ഭര്‍ത്താവിനെയും മകനെയും കാണാന്‍ ഒഡിഷയിലേക്കുള്ള യാത്രാമധ്യേ പത്മയെ 2010ല്‍ കൊരാപുട്ടില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട മറ്റു 10 മാവോവാദികളുടെ കുടുംബാംഗങ്ങളും പൊലീസിനെതിരെ പ്രതിഷേധവുമായി രംഗത്തത്തെി. പൗരാവകാശപ്രവര്‍ത്തകനും കവിയുമായ വരവരറാവുവും സാംസ്കാരിക പ്രവര്‍ത്തകരും സ്ഥലത്തത്തെി. വനത്തിനകത്ത് യോഗം ചേര്‍ന്നവരെ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവെച്ചുകൊല്ലുകയായിരുന്നെന്ന് വരവരറാവു പറഞ്ഞു.

ആന്ധ്ര-ഒഡിഷ സംയുക്ത ദൗത്യസേനക്കു പുറമെ കേന്ദ്ര പൊലീസിനെയും കാലാഹന്തി, കൊരാപുട്ട് ജില്ലകളില്‍  വിന്യസിച്ചിട്ടുണ്ട്. ലോക്കല്‍ പൊലീസും സി.ആര്‍.പി.എഫിന്‍െറ കോബ്ര കമാന്‍ഡോകളും ബി.എസ്.എഫും ഒഡിഷയുടെ സ്പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പും മാവോവാദി വിരുദ്ധ നീക്കത്തിന് രംഗത്തുണ്ട്.

Tags:    
News Summary - maoist attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.