ലോക്ക് ഡൗണിനെ പലരും ഗൗരവമായെടുക്കുന്നില്ല -പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തുന്ന ലോക്ക് ഡൗണിനെ പലരും ഗൗരവമായെടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന്​ മോദി സംസ്ഥാന സർക്കാറുകളോട് അഭ്യർഥിച്ചു.

‘‘പലരും ഇപ്പോഴും ലോക്ക് ഡൗണിനെ ഗൗരവമായി എടുക്കുന്നില്ല. ദയവായി സ്വയം സംരക്ഷിക്കുക, നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക, നിർദ്ദേശങ്ങൾ ഗൗരവമായി പാലിക്കുക. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഞാൻ സംസ്ഥാന സർക്കാരുകളോട് അഭ്യർഥിക്കുന്നു’’ പ്രധാനമന്ത്രി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു എന്നീ സ്ഥലങ്ങളിലുൾപ്പെടെ ഇന്ത്യയിലുടനീളം 80 ജില്ലകൾ പൂർണമായും ലോക്ക്​ ഡൗണ്​ ചെയ്​തിരിക്കുകയാണ്​. അവശ്യ സേവനങ്ങൾ മാത്രമേ ഇവിടെ അനുവദിക്കൂ. റെയിൽ‌വേ, മെട്രോ, അന്തർ സംസ്ഥാന ബസുകൾ തുടങ്ങിയവ പ്രവർത്തനം നിർത്തി. പഞ്ചാബ്, രാജസ്ഥാൻ, ബംഗാൾ, ഹരിയാന എന്നിവിടങ്ങളിൽ പൊതുഗതാഗതം നിരോധിച്ചിരിക്കുകയാണ്​.

ഇന്ത്യയിൽ 400ലധികമാളുകളെ ബാധിച്ച കൊറോണ വൈറസ് കൂടുതൽ വ്യാപിക്കുന്നത് തടയുന്നതിനായി കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്​ത ജനതാ കർഫ്യു ഞായറാഴ്​ച രാജ്യത്ത് നടന്നിരുന്നു.

Full View
Tags:    
News Summary - Many Not Taking Lockdown Seriously: PM Modi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.