മൻമോഹൻ പാകിസ്​താനിലേക്ക്​; കർത്താർപുർ ഇടനാഴി ഉദ്​ഘാടനത്തിനില്ല

ന്യൂഡൽഹി: ആദ്യ സിഖ്​ ഗുരുവായ ഗുരു നാനാക്കി​​െൻറ 550ാം ജന്മവാർഷികത്തോടനുബന്ധിച്ച്​ പാകിസ്​താനിലെ കർത്താർപുർ ഗുരുദ്വാര മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​ സന്ദർശിക്കും. എന്നാൽ, പാകിസ്​താൻ ഭരണകൂടത്തി​​െൻറ മേൽ​േനാട്ടത്തിലുള്ള കർത്താർപുർ ഇടനാഴിയുടെ ഉദ്​ഘാടന ചടങ്ങിൽ പ​ങ്കെടുക്കില്ല.

ഇന്ത്യൻ പ്രതിനിധി സംഘത്തി​ൽ അംഗമായാണ്​ മൻമോഹൻ സിങ്​ കർത്താർപുരിലേക്ക്​ പോകുന്നത്​. പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്ങി​​െൻറ മുൻകൈയിലാണ്​ പ്രതിനിധി സംഘത്തി​​െൻറ യാത്ര. വിഭജനത്തിനു മുമ്പ്​ പാകിസ്​താനിലെ ഗാഹ്​ ഗ്രാമത്തിൽ ജനിച്ച മൻമോഹൻ, പ്രധാനമന്ത്രിയായിരുന്ന 10 വർഷത്തിനിടയിൽ ജന്മനാട്ടിൽ പോയിട്ടില്ല.

കർത്താർപ​ുർ ഇടനാഴിയുടെ ഉദ്​ഘാടനത്തിന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​, മൻമോഹൻ സിങ്​ എന്നിവരെ പാകിസ്​താൻ ക്ഷണിച്ചിട്ടുണ്ട്​. ക്ഷണം സ്വീകരിച്ചിട്ടുണ്ടെങ്കിലും സന്ദർശന കാര്യം ഇരുവരും അന്തിമമായി തീരുമാനിച്ചിട്ടില്ല. ഗുരുദ്വാര സന്ദർശിക്കുന്ന ഇന്ത്യൻ തീ​ർഥാടകർക്ക്​ വിസ വേണ്ടാത്ത യാത്രാസൗകര്യം ഒരുക്കുന്നതാണ്​ കർത്താർപുർ ഇടനാഴി.

Tags:    
News Summary - Manmohan Singh to Visit Pakistan for Kartarpur Corridor Inauguration-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.