മൻമോഹൻ സിങ്​ ആക്​സിഡൻറലല്ല; വിജയിച്ച പ്രധാനമന്ത്രി -ശിവസേന

മുംബൈ: മൻമോഹൻ സിങ്ങി​െന വിമർശിച്ച്​ ഒരുങ്ങുന്ന ഏറ്റവും പുതിയ ബോളിവുഡ്​ ചിത്രം ആക്​സിഡൻറൽ പ്രൈം മിനിസ്റ്റ റുമായി ബന്ധപ്പെട്ട്​ രാജ്യത്ത്​ വിവാദങ്ങൾ തുടരു​േമ്പാൾ വ്യത്യസ്​ത അഭിപ്രായവുമായി ശിവ സേന. മൻമോഹൻ സിങ്​ ആക്​ സിഡൻറൽ(യാദൃശ്ചികമായി) പ്രധാനമന്ത്രിയായ ആളല്ലെന്നും ഒരു വിജയിച്ച പ്രധാനമന്ത്രിയാണെന്നും ശിവ സേന നേതാവ്​ സഞ്​ ജയ്​ റൗത്​ അഭിപ്രായപ്പെട്ടു.

അനുപം ഖേർ നായകനായി വിജയ്​ രത്​നാകർ ഗു​െട്ട സംവിധാനം ചെയ്​ത ആക്​സിഡൻറൽ പ്രൈം മ ിനിസ്റ്റർ മൻമോഹൻ സിങ്ങിനെ കളിയാക്കുന്നതും കുറ്റപ്പെടുത്തുന്ന തരത്തിലുമുള്ളതാണെന്ന അഭിപ്രായം ഉയർന്നിരുന്നു. ചിത്രത്തി​​​​െൻറ ടീസർ ബി.ജെ.പി ട്വിറ്ററിലൂടെ പങ്കുവെച്ചത്​ വിവാദങ്ങൾക്ക്​ ആക്കം കൂട്ടുകയും ചെയ്​തു.

‘രാജ്യത്തെ പത്ത്​ വർഷത്തോളം ഭരിച്ച ഒരു പ്രധാനമന്ത്രി, അദ്ദേഹത്തെ ജനങ്ങൾ ബഹുമാനിക്കുന്നുവെങ്കിൽ അയാളൊരു അപ്രതീക്ഷിതമായി ഉണ്ടായ പ്രധാനമന്ത്രിയല്ല. നരസിംഹ റാവുവിന്​ ശേഷം രാജ്യം കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണ്​ മൻമോഹൻ സിങ്​ എന്നും ശിവ സേന നേതാവ്​ മാധ്യമങ്ങളോട്​ പറഞ്ഞു.

അനുപം ഖേർ നായകനാകുന്ന ചിത്രത്തി​​​​െൻറ ടീസർ ഇറങ്ങിയതുമുതൽ കോൺഗ്രസ്​ പാർട്ടിയിൽ നിന്നും വിമർശനം ഉയർന്നിരുന്നു. ചിത്രത്തിൽ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും മോശമായി ചിത്രീകരിക്കുകയും രാജ്യത്തി​​​​െൻറ മുൻ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു എന്നാണ്​ ആരോപണം.

Full View
Tags:    
News Summary - Manmohan Singh A Successful PM: Shiv Sena's Sanjay Raut-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.