Posted On
date_range Updated On
date_range മൻമോഹൻ സിങ്ങിന് ഇെസഡ് പ്ലസ് സുരക്ഷ
ന്യൂഡൽഹി: എസ്.പി.ജി (സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്) സുരക്ഷയിൽനിന്ന് ഒഴിവാക്കിയ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് സി.ആർ.പി.എഫ് ഇെസഡ് പ്ലസ് വി.ഐ.പി സുരക്ഷ ഏർപ്പെടുത്തി. ഇനി സായുധരായ 45 കമാൻഡോകളുടെ സുരക്ഷയിലായിരിക്കും മൻമോഹൻ സിങ്ങും ഭാര്യയും.
മൻമോഹെൻറ ഡൽഹി മോത്തിലാൽ നെഹ്റു റോഡിലെ മൂന്നാം നമ്പർ വീട്ടിൽ 24 മണിക്കൂർ നിരീക്ഷണസൗകര്യത്തോടെയുള്ള സുരക്ഷ തിങ്കളാഴ്ച മുതൽ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നെഹ്റു കുടുംബത്തിനും മാത്രമാണ് ഇനി എസ്.പി.ജി സുരക്ഷയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.