????????????

മണിവാസകം കീഴടങ്ങാൻ ഒരുങ്ങി –തമിഴ്​നാട്​ പൊലീസ്​

കോയമ്പത്തൂർ: അട്ടപ്പാടിയിൽ വധിക്ക​പ്പെട്ട മാവോവാദി നേതാവ്​ മണിവാസകം പ്രമേഹം ഉൾപ്പെടെ രോഗങ്ങൾ ബാധിച്ചതി നാൽ കീഴടങ്ങാൻ പദ്ധതിയുണ്ടായിരുന്നുവെന്ന്​ തമിഴ്​നാട്​ ക്യൂബ്രാഞ്ച്​ പൊലീസ്. ​ചികിത്സ ലഭ്യമാക്കാമെന്ന്​ മധ ്യസ്​ഥർ മുഖേന പറഞ്ഞ്​ കീഴടങ്ങാൻ സാഹചര്യം സൃഷ്​ടിച്ചശേഷം മണിവാസകത്തെയും മറ്റുള്ളവരെയും ഏകപക്ഷീയമായി കേരള പെ ാലീസ്​ വെടിവെച്ച്​ കൊലപ്പെടുത്തിയതാവാമെന്നും വിലയിരുത്തലുണ്ട്​.
വനംകൊള്ളക്കാരൻ വീരപ്പനെയും ഇത്തരത്തിൽ തെറ്റിദ്ധരിപ്പിച്ചാണ്​ പ്രത്യേക ദ്രുതകർമസേന (എസ്​.ടി.എഫ്​) കെണിയിൽ വീഴ്​ത്തിയത്​.

വീരപ്പന്​ രഹസ്യമായി നേത്രശസ്​ത്രക്രിയ തരപ്പെടുത്താമെന്ന്​ പറഞ്ഞ്​​ ധർമപുരി പാപ്പിരപട്ടി ഗ്രാമത്തിലെത്തിക്കുകയായിരുന്നു. തുടർന്ന്​ വീരപ്പനെയും സംഘത്തെയും ദിവസ​ങ്ങളോളം കസ്​റ്റഡിയിൽ വെച്ചശേഷം വ്യാജ ഏറ്റുമുട്ടലിലൂടെയാണ്​ കൊലപ്പെടുത്തിയതെന്ന്​ സംശയമുയർന്നിരുന്നു.

ബി.എസ്​സി സുവോളജി, എം.എ ഇംഗ്ലീഷ്​ ബിരുദധാരിയായ മണിവാസകം സേലം ജില്ലയിലെ കർഷകരുടെ ക്ഷേമത്തിനുവേണ്ടി ‘ഉഴവർ ഉഴൈപ്പാളി മാമൺറം’ കൂട്ടായ്​മയുണ്ടാക്കിയിരുന്നു. 2017 ജനുവരി 27ന്​ കുപ്പുദേവരാജിനെ കേരള പൊലീസ്​ വെടിവെച്ച്​ കൊന്നതോടെയാണ്​ ഭവാനി മേഖലയിലെ മാവോവാദി ഗ്രൂപ്പി​​െൻറ​ നേതൃത്വം ഏറ്റെടുത്തത്​. മണിവാസകത്തി​​െൻറ പേരിൽ തമിഴ്​നാട്ടിൽ നാല്​ കേസുണ്ടെന്ന്​ സംസ്​ഥാന ഇൻറലിജൻസ്​ വിഭാഗം അറിയിച്ചു.
ഉൗത്തങ്കര ബോംബ്​​ സ്​ഫോടന-തീവ്രവാദ പരിശീലന കേസ്​ ഉൾപ്പെടെ നാല്​ കേസുകളുടെയും വിചാരണ നടക്കുന്നു​. 2002ലാണ്​ ആദ്യമായി അറസ്​റ്റിലായത്​. 2008ൽ ജാമ്യത്തിലിറങ്ങി. 2012ൽ തഞ്ചാവൂരിൽ വീണ്ടും അറസ്​റ്റിൽ. 2013ൽ ജാമ്യത്തിലിറങ്ങി. പിന്നീട്​ മണിവാസകത്തി​​െൻറ നേതൃത്വത്തിൽ 20 അംഗസംഘം കേരള വനഭാഗങ്ങളിലേക്ക്​ താവളം മാറ്റുകയായിരുന്നു.

Tags:    
News Summary - Manivasakam issue-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.