മണിപ്പൂരിൽ കർഫ്യൂവിൽ ഭാഗിക ഇളവ്

ഇംഫാൽ: സംഘർഷ സാധ്യത നിലനിൽക്കുന്ന മണിപ്പൂരിൽ കർഫ്യുവിൽ ഭാഗിക ഇളവ് അനുവദിച്ചു. രാവിലെ ഏഴ് മുതൽ ​10 വരെയാണ് ഇളവ് അനുവദിച്ചത്. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനായാണ് ഇളവ് അനുവദിച്ചത്.

ക്രമസമാധാനനില മെച്ചപ്പെട്ടതോടെയാണ് ഇളവ് അനുവദിച്ചത്. ചുരചാന്ദ്പൂർ ജില്ലയിലാണ് ഇളവ്. മണിപ്പൂരിൽ സംഘർഷം ലഘൂകരിക്കാൻ സർക്കാറിന്റെ നേതൃത്വത്തിൽ ഇന്ന് ചർച്ച നടക്കുന്നുണ്ട്. ഇതിനിടെയാണ് കർഫ്യുവിൽ ഇളവ് അനുവദിച്ചത്. പട്ടിക വർഗ പദവിയെ ചൊല്ലി സംഘട്ടനം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിൽ മരണസംഖ്യ ഉയരുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതുവരെ മരിച്ചത് 54 പേരെന്ന് സർക്കാർ പറയുമ്പോൾ എത്രയോ അധികം പേർ കൊല്ലപ്പെട്ടതായി അനൗദ്യോഗിക സ്രോതസ്സുകൾ സൂചിപ്പിക്കുന്നു

സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ സൈനിക സാന്നിധ്യം ശക്തമായി തുടരുകയാണ്. സേനക്കു പുറമെ ​​​ദ്രുതകർമ സേന, കേന്ദ്ര ​പൊലീസ് സേനകൾ എന്നിവരും സംഘർഷ മേഖലകളിൽ തമ്പടിച്ചിട്ടുണ്ട്. 54 പേർ മരിച്ചതിൽ 16 പേരുടെ മൃതദേഹം ചുരാചാന്ദ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലും 15 എണ്ണം ഇംഫാൽ ഈസ്റ്റ് ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മോർച്ചറിയിലുമാണ്. ഇംഫാൽ വെസ്റ്റിലെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 23 പേരുടെ മരണം സ്ഥിരീകരിച്ചു.

Tags:    
News Summary - Manipur: Curfew partially relaxed in Churachandpur for few hours today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.