മണിപ്പൂർ മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ പക്ഷിയിടിച്ചു

ഗുവാഹതി: മണിപ്പൂർ മുഖ്യമന്ത്രി നോങ്​തോംബാം ബിരേൻ ഉൾപ്പെടെ 160 യാ​ത്രക്കാർ സഞ്ചരിച്ച എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു. ഡൽഹി^ഗുവാഹതി^ഇംഫാൽ റൂട്ടിലെ വിമാനം വെള്ളിയാഴ്​ച ഗുവാഹതി വിമാനത്താവളത്തിൽ ലാൻഡ്​ ചെയ്യുന്നതിനിടെയാണ്​ സംഭവം. പക്ഷിയിടിച്ചത്​ ശക്​തമായ ആഘാതമുണ്ടാക്കിയെന്നും ആ ഭാഗത്ത്​ തുള രൂപപ്പെ​െട്ടന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എന്നാൽ, ആളപായമില്ല.

അതേസമയം, ഗുവാഹതി വിമാനത്താവളത്തിലെ എയർ ഇന്ത്യ ജീവനക്കാർ കഴിവുകെട്ടവരാണെന്നും അവരുടേത്​ മോശം സേവനമാണെന്നും ബിരേൻ ട്വീറ്റ്​ ചെയ്​തു. അപകടത്തിൽപെട്ട വിമാനത്തിലെ യാത്രക്കാർക്ക്​ ഭക്ഷണവും താമസസൗകര്യവും ഒരുക്കാൻ ജീവനക്കാർ തയാറായില്ല. മൂന്ന്​ ജീവനക്കാരെ മാത്രമേ ഇവിടെ കണ്ടുള്ളൂ. ഇംഫാലിലേക്ക്​ യാ​ത്ര തുടരേണ്ടവർക്ക്​ പ്രത്യേക വിമാനം അനുവദിക്കുന്നതിലും താമസമുണ്ടായെന്ന്​ അദ്ദേഹം ആരോപിച്ചു. എന്നാൽ, യാത്ര തുടരേണ്ടവർക്ക്​ സൗകര്യങ്ങൾ ഒരുക്കിയെന്നും വീഴ്​ചയുണ്ടായില്ലെന്നും എയർ ഇന്ത്യ വക്​താവ്​ പറഞ്ഞു.

Tags:    
News Summary - Manipur CM's flight hit by bird in Guwahati- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.