മംഗളൂരു സംഘർഷത്തിന് പിന്നിൽ കേരളത്തിൽ നിന്നുള്ളവരെന്ന് കർണാടക ആഭ്യന്തര മന്ത്രി

മംഗളൂരു: മംഗളൂരു സംഘർഷത്തിന് പിന്നിൽ കേരളത്തിൽ നിന്നുള്ളവരാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ബസവ് രാജ ബൊമ്മ. മംഗളൂരുവിലെ പൊലീസ് സ്റ്റേഷൻ തീവെക്കാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചത്. പ്രതിഷേധക്കാർ പൊതുമുതൽ നശിപ്പിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് സേനയെ ഉപയോഗിച്ചതെന്നും ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പൊലീസ് വെടിവെപ്പിൽ രണ്ട് പേർ മരിച്ച സംഭവത്തെ തുടർന്ന് ഏർപ്പെടുത്തിയ കർഫ്യൂ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. മംഗളൂരു കമീഷണറേറ്റ് പരിധിയിൽ മുഴുവനാണ് കർഫ്യൂ പ്രഖ്യാപിച്ചത്. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ മാത്രമായിരുന്നു കർഫ്യൂ.

വ്യാ​​ഴാ​​ഴ്ച വൈ​​കീ​​ട്ട്​ മം​​ഗ​​ളൂ​​രു ടൗ​​ൺ​​ഹാ​​ൾ പ​​രി​​സ​​ര​​ത്താ​​ണ് പ്ര​​ക്ഷോ​​ഭ​​ക​​ർ​​ക്കു നേരെ ​െപാ​​ലീ​​സ് വെ​​ടി​​യു​​തി​​ർ​​ത്ത​​ത്. മം​​ഗ​​ളൂ​​രു കു​​ദ്രോ​​ളി​​യി​​ലെ നൗ​​ഫ​​ൽ (20), ക​​ന്ത​​ക്കി​​ലെ അ​​ബ്​​​ദു​​ൽ ജ​​ലീ​​ൽ (40) എ​​ന്നി​​വരാണ് മരിച്ചത്. വെ​​ടി​​യേ​​റ്റു​​വീ​​ണ ഇ​​വ​​രെ കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ തൊ​​ട്ട​​ടു​​ത്ത സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

വെ​​ള്ളി​​യാ​​ഴ്ച മം​​ഗ​​ളൂ​​രു​​വി​​ലെ എ​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചിട്ടുണ്ട്.

Tags:    
News Summary - Mangaluru CAA Protest -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.