ഡൽഹിയിൽ പട്ടാപ്പകൽ അക്രമികളുടെ വെടിയേറ്റ്​ ഒരാൾക്ക്​ പരിക്ക്​

ന്യൂഡൽഹി: പട്ടാപ്പകൽ അക്രമികളുടെ വെടിയേറ്റ് ഡൽഹിയിൽ​ ഒരാൾക്ക്​ പരിക്ക്​. വെടിയുതിർക്കുന്നതിൻെറ ദൃശ്യം ദേശീ യ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടു.

നിലത്ത്​ വീണു കിടക്കുന്നയാൾക്ക്​ നേരെ രണ്ടുപേർ ഓടി വന്ന്​ വെടി​യുതിർത്ത ശേഷം രക്ഷപ്പെടുന്നതാണ്​​ ദൃശ്യത്തിലുള്ളത്​. മറ്റ്​ രണ്ടു പേർ സ്ഥലത്ത്​ നിന്ന്​ ഓടിപ്പോകുന്നതും കാണാം.

രോഹിണി സെക്​ടർ 11ൽ ഇന്നലെയാണ്​ സംഭവം നടന്നത്​. വെടിയേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടണ്ട്​. ഇയാൾ​ ഗുരുതരാവസ്ഥയിലാണ്.

Tags:    
News Summary - A man was shot at by unknown assailants in Delhi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.