ബിഹാറിലെ മദ്യ ദുരന്തം: പ്രധാന പ്രതി പിടിയിൽ

പാട്ന: ബിഹാറിൽ 70 പേരുടെ മരണത്തിനിടയാക്കിയ വിഷ മദ്യ ദുരന്തത്തിൽ പ്രതിയായ ആൾ അറസ്റ്റിൽ. രാം ബാബു മഹ്തോയാണ് ഡൽഹിയിൽ പിടിയിലായതെന്ന് ക്രൈം ബ്രാഞ്ച് സ്‍പെഷ്യൽ കമീഷണർ രവീന്ദ്ര സിങ് യാദവ് പറഞ്ഞു. സരൺ ജില്ലയിലെ മഷ്റാക് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത രണ്ട് കേസുകളിൽ പ്രതിയാണ് ഇയാൾ.

മദ്യ ദുരന്തത്തിൽ പ്രധാനപങ്ക് ഇയാൾക്കാണ്. പൊലീസ് അന്വേഷണം ഭയന്ന് ഇയാൾ പലയിടങ്ങളിലായി ഒളിവിൽ താമസിക്കുകയായിരുന്നു. സാ​ങ്കേതിക വിദ്യകളുടെ സഹായത്താൽ ദ്വാരകയിൽ നിന്നാണ് രാം ബാബുവിനെ പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്ത വിവരം ഡൽഹി പൊലീസ് ബിഹാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

എട്ടാം ക്ലാസുവരെ മാത്രം പഠിച്ച രാം ബാബു, സംസ്ഥാനത്തെ മദ്യ നിരോധനം പെട്ടെന്ന് പണമുണ്ടാക്കാനുള്ള അവസരമായി കാണുകയായിരുന്നു. അങ്ങനെയാണ് വ്യാജമദ്യം വിൽക്കാൻ തുടങ്ങിയതെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - Man wanted in Bihar's spurious liquor case arrested in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.