തംസ്​ അപും കൊക്കകോളയും നിരോധിക്കണമെന്ന്​ ആവശ്യം; അഞ്ചുലക്ഷം രൂപ പിഴയിട്ട്​ സുപ്രീംകോടതി

ന്യൂഡൽഹി: ​ശീതള പാനീയങ്ങളായ തംസ്​ അപും കൊക്കകോളയും നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചയാൾക്ക്​ അഞ്ചുലക്ഷം രൂപ പിഴ. വിഷയത്തിൽ സാ​ങ്കേതിക പരിജ്ഞാനമില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പിഴയിട്ടത്​.

ജസ്​റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡ്​, ഹേമന്ത്​ ഗുപ്​ത, അജയ്​ രസ്​തോഗി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​. 

നിരോധന ആവശ്യമായി എന്തുകൊണ്ടാണ് ​രണ്ടു പ്രത്യേക ബ്രാൻഡുകൾ മാത്രം തെരഞ്ഞെടുത്തതെന്ന​ ചോദ്യത്തിന്​ ഹരജിക്കാരനായ ഉമേദ്സിങ് ​പി. ചാവ്​ഡയുടെ അഭിഭാഷകന്​ മറുപടി പറയാൻ സാധിക്കാതെ വന്നതോടെ ഹരജി സുപ്രീംകോടതി തള്ളുകയായിരുന്നു. തുടർന്ന്​ അഞ്ചുലക്ഷം രൂപ പിഴയിടുകയും ചെയ്​തു. ഒരു മാസത്തിനകം ഇൗ തുക കെട്ടി​െവക്കണം. തംസ്​ അപു​ം കൊ​ക്കകോളയും ആരോഗ്യ പ്രശ്​നങ്ങളുണ്ടാക്കുമെന്നും അതിനാൽ ഈ ബ്രാൻഡുകൾ നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ്​ ചാവ്​ഡ്​ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്​. 

നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്​തുവെന്നും തംസ്​ അപും കെ​ാക്ക കോളയും ആരോഗ്യത്തിന്​ ഹാനികരമാണെന്ന വാദം ശരിവെക്കാൻ കഴിയില്ലെന്നും പിഴ ചുമത്തിയശേഷം സുപ്രീംകോടതി വ്യക്തമാക്കി. 
 

Tags:    
News Summary - Man Wanted Ban On Coca Cola Thums Up Supreme Court Fines Five Lakh -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.