Posted On
date_range Updated On
date_range മോദിയെയും അമിത് ഷായെയും വധിക്കുമെന്ന് ഭീഷണി; ആളെ കണ്ടെത്താൻ ഡൽഹി പൊലീസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും വധഭീഷണിതെന്ന് ഡൽഹി പൊലീസ്. വധഭീഷണി മുഴക്കിയ ആളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
മദ്യപിച്ചയാളാണ് ഭീഷണി മുഴക്കിയതെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അയാളുടെ കുടുംബത്തെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഴുവൻ മദ്യപിച്ച നിലയിലായിരുന്നു അയാൾ. ഇപ്പോൾ ആൾ വീട്ടിലില്ല. -പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.