Posted On
date_range Updated On
date_range ഇംഗ്ലീഷ് സംസാരിച്ചതിന് യുവാവിന് മർദനം
ന്യൂഡൽഹി: സുഹൃത്തുക്കളോട്ഇംഗ്ലീഷിൽ സംസാരിച്ചതിന് യുവാവിന് മർദനം. ഡൽഹിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലാണ് സംഭവം. നോയിഡ സ്വദേശി 22കാരനായ വരുൺ ഗുലാതിയാണ് മർദനത്തിനിരയായത്. വരണും സുഹൃത്തും കോണാട്ട് പ്ലേസിലെ ഹോട്ടലിൽ വന്നിരുന്നു. ഹോട്ടലിൽ നിന്ന് സുഹൃത്തിനോട് സംസാരിക്കവെ അഞ്ചുപേരടങ്ങുന്ന സംഘം അടുത്തു വന്ന് എന്തിനാണ് ഇംഗ്ലീഷിൽ സംസാരിച്ചതെന്ന് ചോദിച്ച് മർദിക്കുകയായിരുന്നു. അതിനു ശേഷം ഉടനെ ഇവർ വാഹനത്തിൽ കയറിപ്പോയി. എന്നാൽ വാഹന നമ്പർ കുറിച്ചുവെച്ച വരുൺ െപാലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതികളിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.