ചണ്ഡീഗഡ്: കുഞ്ഞ് തെൻറതല്ലെന്ന സംശയത്തെ തുടർന്ന് പിതാവ് രണ്ടു വയസുകാരിയെ മർദിച്ച് െകാന്നു. ചണ്ഡീഗഡിലെ ദേലോണ്‍ മേഖലയിലാണ് സംഭവം. മയക്കുമരുന്നിന് അടിമയായ സിക്കന്ദര്‍ സിങ്ങാണ് കൊലപാതകി. ഭാര്യക്ക് മറ്റൊരു ബന്ധത്തിലുണ്ടായതാണെന്ന സംശയത്തെ തുടര്‍ന്നാണ് കുഞ്ഞിെന കൊലപ്പെടുത്തിയതെന്ന് സിക്കന്ദർ പൊലീസിനോട് കുറ്റ സമ്മതം നടത്തി.
കുഞ്ഞ് ജനിച്ചതിനു പിറകെ ഇയാൾ ഭാര്യ ജസ്ബിര്‍ കൗറിനെ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ജസ്ബിര്‍ അവളുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ജസ്ബിറുമായി പിരിഞ്ഞതിന് ശേഷം അവരുടെ സഹോദരി ജസ്‌വീന്ദറിനും രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു സിക്കന്ദര്‍ താമസിച്ചിരുന്നത്. ഇവര്‍ ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. ഇവര്‍ക്കൊപ്പമായിരുന്നു രണ്ടുവയസ്സുകാരിയായ കുഞ്ഞും കഴിഞ്ഞിരുന്നത്.
വെള്ളിയാഴ്ച രാത്രി ജസ്‌വീന്ദര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അവരുടെ രണ്ട് മക്കളെയും സിനിമക്ക് അയച്ച ശേഷം കുഞ്ഞിനെ മര്‍ദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അതിനു ശേഷം സിക്കന്ദർ ഒളിവിൽ പോയി.
സിനിമ കഴിഞ്ഞെത്തിയ കുട്ടികള്‍ കുഞ്ഞ് മരിച്ച് കിടക്കുന്നതാണ് കണ്ടത്. ഇവരുെട നിലവിളി കേട്ട് എത്തിയ അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് െപാലീസ് സിക്കന്ദറിെന പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.