Posted On
date_range Updated On
date_range മസാജ് ചെയ്യാൻ ഹോട്ടലിൽ എത്തിയ വിദേശി വനിതയെ മലയാളി ബലാത്സംഗം ചെയ്തു
ജയ്പുർ: മസാജ് ചെയ്യാൻ ഹോട്ടലിൽ എത്തിയയാൾ വിദേശി വനിതയെ ബലാത്സംഗം ചെയ്തതായി പരാതി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നെതർലൻഡ്സുകാരിയായ യുവതിയാണ് പരാതിക്കാരി. രാജസ്ഥാനിൽ ജയ്പപുരിലുള്ള ഹോട്ടലിൽ വെച്ചായിരുന്നു സംഭവം.
രാജസ്ഥാൻ സന്ദർശിക്കാനെത്തിയതായിരുന്നു യുവതി. ആയുർവേദ മസാജിനായി ഹോട്ടലിലെത്തിയ ആളാണ് ബലാത്സംഗം ചെയ്തത്. മലയാളിയായ പ്രതി കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് പൊലീസിന്‍റെ പിടിയിലായത്.
ജയ്പുരിൽ മസാജ് സ്ഥാപനം നടത്തിവരികയാണ് ഇയാൾ. പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.